Headlines

വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ക്വാറന്റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ക്വാറന്റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇത് 28 ദിവസമായിരുന്നു. വര്‍ഷത്തില്‍ ഒരു മാസം മാത്രം ലീവ് ലഭിക്കുന്നവരാണ് മിക്ക പ്രവാസികളും. അതിനാല്‍ തന്നെ നേരത്തെയുണ്ടായിരുന്ന 28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു. പ്രവാസികളുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും…

Read More

സമ്പർക്ക രോഗികൾ രണ്ടായിരത്തിനടുത്ത്; 54 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗബാധ

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇന്ന് രണ്ടായിരത്തിനടുത്ത് ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 153 പേരുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് സമ്പർക്ക രോഗികൾ ഏറെയും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 450 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 366 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 152 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 147 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 111 പേർക്കും, എറണാകുളം…

Read More

കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്ന എല്ലാവർക്കും ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

സംസ്ഥാനത്തെ ക്വാറന്റൈൻ പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെല്ലാവരും ഇനി ക്വാറന്റൈനിൽ കഴിയേണ്ടതില്ല. പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്‌ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം 14 ദിവസം ക്വാറന്റൈനിൽ പോയാൽ മതി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്‌ക് വിഭാഗക്കാർ അടുത്ത പതിനാല് ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. രണ്ടാംനിര സമ്പർക്കത്തിൽ വന്നവർക്കും ഇതേ നിർദേശം പാലിച്ചാൽ മതി ഇവർ സാമൂഹിക അകലം പാലിക്കുകയും എല്ലാ സമയവും മാസ്‌ക് ധരിക്കുകയും…

Read More

കോഴിക്കോട് ജില്ലയില്‍ 232 പേര്‍ക്ക് കോവിഡ് രോഗമുക്തി 20

ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട്…

Read More

കാസർകോട് പെരുമ്പള പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

കാസർകോട് പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നുമ്മൽ നാസറിന്റെ മകൻ നിയാസിന്റെ മൃതദേഹമാണ് ലഭിച്ചത്. 23 വയസ്സാണ്. പുലർച്ചെ രണ്ട് മണിയോടെയാണ് തോണി അപകടത്തിൽപ്പെട്ടത്. മണൽ വാരാനായി പോയ നാലംഗ സംഘത്തിന്റെ തോണി മറിയുകയായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അതേസമയം നിയാസ് ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്

Read More

തിങ്കളാഴ്ച മുതൽ കേരളത്തിൽ ഇടിയോടു കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിങ്കളാഴ്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോടൂകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 22 മുതൽ 24 വരെ ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അതി തീവ്രമഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദം രൂപപ്പെടും. ഓഗസ്റ്റ് മാസത്തിലെ നാലാമത്തെ ന്യൂനമർദമാണിത്. കേരളത്തിൽ ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് ഇടിയോടു കൂടിയ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

സംസ്ഥാനത്ത് പുതുതായി 25 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോര്‍ത്ത് (9), ദേവികുളങ്ങര (13), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), പള്ളിക്കല്‍ (8), ആറന്മുള (2), പന്തളം-തെക്കേക്കര (6, 10), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ്…

Read More

2000 കടന്ന് രോഗികള്‍ വീണ്ടും; 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2172 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 464 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 395 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 232 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 184 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 179 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 119 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 104 പേർക്കും, പത്തനംതിട്ട…

Read More

കരിപ്പൂര്‍ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയനാട്ടുകാരന്‍ മരിച്ചു

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വയനാട്ടുകാരന്‍ മരിച്ചു.തരുവണ കരിങ്ങാരി വലിയ പീടികക്കൽ വി പി ഇബ്രാഹിം(58)ആണ് മരിച്ചത്.അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Read More

വയനാട്ടിൽ പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയ പ്രതി അറസ്റ്റിൽ

കൽപ്പറ്റ:പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.ഒരാഴ്ച്ച മുൻപാണ് ഇരുളം ചുണ്ടകുന്ന് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കാട്ട് നായ്ക്ക വിഭാഗത്തിലെ പെൺകുട്ടിയെ പ്രലോഭിച്ച് തട്ടികൊണ്ട് പോയത്. സംഭവത്തിൽ പ്രദേശത്തെ വെളുത്തുരികുന്നിലെ ശരത് ( 24 ) നെ കേണിച്ചിറ പോലീസ് കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബത്തേരി ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസറെ വിവരം അറിയിച്ചിട്ടും പ്രമോട്ടറെ കോളനിയിൽ വിട്ടെങ്കിലും വിവരം പോലീസിൽ അറിയിക്കാതെ ഒതുക്കുകയായിരുന്നു. പ്രദേശത്തെ അങ്കൺവാടി വർക്കർ , ആശ വർക്കർ…

Read More