Headlines

പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

കാസര്‍ഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കാസര്‍ഗോഡ് മീഞ്ചന്തയിലാണ് സംഭവം. കോളിയൂര്‍ സ്വദേശിനി വിജയ(32), മകന്‍ ആശ്രയ് (ആറ്) എന്നിവരാണ് മരിച്ചത്. വീടിന് മുന്നില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ആശ്രയിന് ഷോക്കേറ്റത്. ആശ്രയിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിജയയും ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു.

Read More

തൃശ്ശൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്നര കിലോ സ്വർണം മോഷ്ടിച്ചു

തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറിയിൽ വൻ കവർച്ച. തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. മൂന്നരക്കിലോ സ്വർണമാണ് മോഷണം പോയത്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ ഒരുഭാഗം കാട് പിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടിയെത്തിയ മോഷ്ടക്കാൾ ഭിത്തി തുരന്നാണ് ജ്വല്ലറിക്കകത്ത് കയറിയത്. രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നത്. ഇന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലീമാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കൾ ജ്വല്ലറിക്കുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ട്.

Read More

കൊച്ചിയിലും കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് നാലാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. കൊച്ചി പച്ചാളം സ്വദേശി മാലിയിൽ ഗോപിനാഥനാണ് മരിച്ചത്. 63 വയസ്സായിരുന്നു. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ഊന്നുകാൽ സ്വദേശി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 63 വയസ്സായിരുന്നു. കാസർകോടും കോട്ടയത്തും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർകോട് പൈവളിഗ സ്വദേശി അബ്ബാസാണ് മരിച്ചത്. 74 വയസ്സായിരുന്നു. മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി…

Read More

തൃശൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച

തൃശൂർ: കയ്പമംഗലം മൂന്നുപീടിക ഗോൾഡ് ഹാർട്ട് ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ജ്വല്ലറിക്കകത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മോഷണം നടത്തിയതിന് ശേഷം ജ്വല്ലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ വലത് വശത്ത് പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച ഭാഗത്ത് ഏകദേശം…

Read More

സ്വർണക്കടത്തിൽ എൻഫോഴ്‌സ്‌മെന്റ് കേസിലും സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്‌ന സുരേഷിന് ജാമ്യമില്ല. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസാണിതെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങൾ പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവും കള്ളപ്പണമാണെന്ന അന്വേഷണസംഘത്തിന്റെ വാദം തള്ളിക്കളയാനാകില്ല. കൂടാതെ പണത്തിന്റെ ഉറവിടമെന്ന് പ്രതി പറയുന്നത് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണെന്നും കോടതി പറഞ്ഞു. സ്വപ്‌നക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ പറഞ്ഞിരുന്നു ലോക്കറിൽ…

Read More

പാലാ കോടതി വളപ്പിൽ ജഡ്ജിയുടെ കാർ അടിച്ചു തകർത്തു

പാലാ കോടതി വളപ്പിൽ ജഡ്ജിയുടെ വാഹനത്തിന് നേരെ ആക്രമണം. കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ജഡ്ജിയുടെ കാർ ഉൾപ്പെടെ രണ്ട് വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു എംഎസിടി ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളാരെന്ന് സൂചന ലഭിച്ചിട്ടില്ല. പാലാ ബാർ അസോസിയേഷൻ വിഷയത്തിൽ ശക്തമായി അപലപിച്ചു.

Read More

പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ അനുമതി നൽകണം; സർക്കാർ സുപ്രീം കോടതിയിൽ

പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പാലത്തിൽ തൽസ്ഥിതി തുടരണമെന്ന ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ചിന്റെ മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത് അപകാതകൾ നിറഞ്ഞ നിർമാണം കണ്ടെത്തിയതിനെ തുടർന്ന് ഒരു വർഷമായി പാലം അടഞ്ഞുകിടക്കുകയാണ്. ജനങ്ങളുടെ അസൗകര്യം കാരണം പാലം പൊളിച്ച് പണിയാൻ തീരുമാനിച്ചതാണ്. കോടതി നടപടികളെ തുടർന്ന് നിർമാണം വൈകുകയാണ്. കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഈ വർഷം കമ്മീഷൻ…

Read More

കൊവിഡ് രോഗികളുടെ വിവര ശേഖരണം: സർക്കാർ തീരുമാനത്തിൽ തെറ്റില്ലെന്ന് ഹൈക്കോടതി

കൊവിഡ് രോഗികളുടെ ഫോൺ വിവരശേഖരണത്തിനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കൊവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. അതിനാൽ ഇത്തരത്തിലൊരു തീരുമാനത്തിൽ അപാകതയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്ന് ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. സെല്ലുലാർ കമ്പനികളെ ഹർജിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല ടവർ ഡീറ്റൈൽസ് എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് ഇന്നലെ പറഞ്ഞിട്ട് ഇന്ന്…

Read More

മാമൻ പീഡിപ്പിക്കുമ്പോൾ കരച്ചിൽ കേൾക്കാതിരിക്കാൻ അമ്മ വാ പൊത്തിപ്പിടിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരിയാരത്തെ പെൺകുട്ടി

കണ്ണൂർ പരിയാരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും അമ്മയുടെ ബന്ധുവിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുട്ടികൾ. അമ്മയുടെ ഒത്താശയോടെയാണ് തങ്ങൾ പീഡനത്തിന് ഇരയായതെന്ന് ചാനലിന് നൽകിയ അഭിമുഖത്തിൽ കുട്ടികൾ പറയുന്നു ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീ കഴിഞ്ഞ ആറ് വർഷമായി ബോസ് എന്ന് പേരുള്ള 51കാരന്റെ കൂടെയാണ് താമസം. ഹോസ്റ്റലിൽ പഠിക്കുന്ന കുട്ടികൾ അമ്മയെ കാണാൻ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പീഡനം നടന്നത്. അമ്മയുടെ മുന്നിൽ…

Read More

ക്രിമിനൽ കേസ് പ്രതി വീരപ്പൻ സനീഷിനെ മദ്യപാനത്തിനിടെ വെട്ടിക്കൊന്നു

തൃശ്ശൂർ വേലൂർ കോടശ്ശേരിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു. വീരപ്പൻ സനീഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ ഇസ്മായിൽ എന്നയാളാണ് കൊല നടത്തിയത്. ഇസ്മായിലും സനീഷും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. വാക്കുതർക്കമുണ്ടാകുകയും ഇസ്മായിൽ സനീഷിനെ വെട്ടിക്കൊല്ലുകയുമായിരുന്നു.

Read More