കോഴിക്കോട് എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരി മരിച്ചു. ശുചീകരണ തൊഴിലാളിയായ നടക്കാവ് സ്വദേശി സാബിറ(39)യാണ് മരിച്ചത്. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച സാബിറയെ കഴിഞ്ഞ ഞായറാഴ്ച ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധന നടത്തിയപ്പോൾ കൊവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പനി രൂക്ഷമാകുകയും പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു.