Headlines

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീ പിടുത്തം. പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദവിഷയങ്ങള്‍ ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇപ്പോള്‍ പൂര്‍ണമായും തീയണച്ചു. അതേസമയം, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട്സ്പോട്ടുകൾ;14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന്  10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  …

Read More

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ്: ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജലകമ്മീഷൻ സുപ്രിംകോടതിയിൽ

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് ഹർജിക്കാരൻ ഉയർത്തുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷൻ സുപ്രീംകോടതിയിൽ. നിലവിൽ ജലനിരപ്പ് 130 അടിയാണെന്ന് ദേശീയ ജല കമ്മീഷന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു.   കഴിഞ്ഞ പത്ത് വർഷമായി ശരാശരി 123.21 അടിയാണ് ജലനിരപ്പെന്നും വ്യക്തമാക്കി.കാലവർഷ സമയത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന പൊതുപ്രവർത്തകനായ റസൽ ജോയിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.

Read More

തിരുവനന്തപുരം വിമാനത്താവള കെെമാറ്റം; സർക്കാരിന് അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടിയില്‍ അടിയന്തരമായി സ്റ്റേ അനുവദിക്കാതെ ഹെെക്കോടതി. സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 15ന് പരിഗണിക്കും.   അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍…

Read More

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; 83.5 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 83.5 ലക്ഷം രൂപയുടെ സ്വർണം ഡിആർഐ പിടികൂടി. ഒന്നരക്കിലോ സ്വർണമാണ് എയർ അറേബ്യ വിമാനത്തിൽ വന്ന യാത്രക്കാരനിൽ നിന്ന് പിടികൂടിയത്.   മലപ്പുറം സ്വദേശി കെ സജീവാണ് സ്വർണം കൊണ്ടുവന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് പിടിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിൽ നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയെങ്കിലും സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലക്ഷങ്ങളുടെ സ്വർണം പിടികൂടിയിരുന്നു.    

Read More

അറിയിപ്പ്

സാങ്കേതിക കാരണങ്ങളാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ മെട്രോ മലയാളം വെബ് പോർട്ടലിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതല്ല. മാന്യ വായനക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എഡിറ്റർ മെട്രോ മലയാളം ദിനപത്രം കോഴിക്കോട്

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 24 ലക്ഷം രൂപ വില വരുന്ന സ്വർണമാണ്. മലപ്പുറം പട്ടിക്കാട് സ്വദേശി മൂസയാണ് പിടിയിലായത്. 500 ഗ്രാം സ്വർണമാണ് പിടികൂടിയതെന്നാണ് വിവരം. മിശ്രിത രൂപത്തിൽ അയേൺ ബോക്‌സിന്റെ താഴെയും മറ്റുമായിട്ടാണ് സ്വർണം കടത്തിയത്. സ്വർണം പിടികൂടിയത് എയർ ഇന്റലിജൻസാണ്. പൊലീസ് മൂസയെ കസ്റ്റഡിയിലെടുത്തു.

Read More

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കണ്ണൂർ കൂത്തുപറമ്പിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. കൂത്തുപറമ്പിലെ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ദിൻഷാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിൻമാറുകയായിരുന്നു. സ്വർണക്കടത്ത് റാക്കറ്റാണ് പിന്നിലെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

1718 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ, 160 പേരുടെ ഉറവിടം വ്യക്തമല്ല; 50 ആരോഗ്യ പ്രവർത്തകർക്കും രോഗം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 1718 പേർക്ക്. ഇതിൽ 160 പേരുടെ ഉറവിടം വ്യക്തമല്ല. പതിവ് പോലെ തിരുവനന്തപുരം ജില്ലയിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം സമ്പർക്ക രോഗികൾ. 367 പേർക്കാണ് തിരുവനന്തപുരത്ത് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 223 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു ആറ് ജില്ലകളിൽ നൂറിലധികം പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള 178 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 171 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 122…

Read More

സംസ്ഥാനത്ത് പുതുതായി 23 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10,…

Read More