ഡല്‍ഹി: ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി രാജ്യത്ത് വോട്ടുകൊള്ള നടക്കുന്നു. ജനാധിപത്യം ഇല്ലാതാക്കാന്‍ അനുവദിക്കില്ല. ഭരണഘടനയെക്കാള്‍ വലുതല്ല ബിജെപിയെന്നും, ഈ ജനസാഗരം പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു.
ഇതൊരു പാര്‍ട്ടിയുടെ മാത്രം പോരാട്ടമല്ല. എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും ശബ്ദം. ഇന്ത്യയില്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാന്‍ അനുവദിക്കില്ല. ഇത് കേവലം രാഷ്ട്രീയ നേതാക്കളുടെ ശബ്ദമല്ല. രാജ്യത്തിന്റെ ശബ്ദം. ഭരണഘടനയ്ക്ക് മുകളിലല്ല ഒന്നും. രാജ്യത്ത് വര്‍ഷങ്ങളായി വോട്ടുകൊള്ള നടക്കുന്നു. 2024 പൊതു തെരഞ്ഞെടുപ്പില്‍ പിന്നാലെയാണ് 13 കോടി വോട്ടര്‍മാര്‍ പുറത്തായത്. 15 ശതമാനം വോട്ടര്‍മാര്‍ പുറത്തായി. ഗ്യാനേഷ് കുമാര്‍ പുറത്താകും. ജയിലിലാകും. ഇത് സാധാരണ കൊള്ളയല്ല. രാജ്യത്തിന്റെ ജനങ്ങളുടെ ശബ്ദമാണ് കൊള്ളയടിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇത് രാജ്യദ്രോഹമാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗ്യാനേഷ് കുമാറില്ലാതെ നരേന്ദ്ര മോദി പ്രധാനമന്ത്രിയുമാകില്ല അമിത് ഷാ ആഭ്യന്തര മന്ത്രിയുമാകില്ല. ആര്‍എസ്എസ് എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്തു. ജുഡീഷ്യറി വിദ്യാഭ്യാസം സിബിഐ തുടങ്ങിയ എല്ലാം ആര്‍എസ്എസ് സ്വാധീനത്തിലാണ്. രാജ്യത്തെ സമ്പത്ത് അദാനിയിലും അംബാനിയിലും ഒതുങ്ങുന്നു. യുവാക്കള്‍ക്ക് തൊഴില്‍ ഇല്ല. ജനങ്ങളിലേക്ക് ഒന്നും എത്തുന്നില്ല. ഇത്തരം ഒരു രാജ്യങ്ങമല്ല ഞങ്ങള്‍ക്ക് വേണ്ടത്. ജനങ്ങള്‍ക്ക് അവരുടെ ക്ഷേമത്തിനായി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണം – അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദിയെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ആദ്യം ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിന് ശേഷം പിന്നെ നിങ്ങളാണ്. അമിത് ഷാ പറഞ്ഞു ഗ്യാനേഷ് ഒരിടത്തും പോകില്ല എന്ന്. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ നിയമ നടപടിയുണ്ടാകും. ഗ്യാനേഷിന് പിന്നാലെ മോദിക്ക് നേരെ തങ്ങള്‍ കാണും. അമിത് ഷായുടെയും ഗ്യാനേഷ് കുമാറിന്റെയും കളി അവസാനിക്കും. രാജ്യത്തിന്റെ ആത്മാവിനെയാണ് ഇവര്‍ ആക്രമിച്ചത് – അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ഞങ്ങളുടെ ശത്രുവല്ല. ഞങ്ങള്‍ക്ക് പ്രധാനം രാജ്യത്തെ പൗരന്മാരുടെ അവകാശമാണ്, ശബ്ദമാണ്. അത് ഇല്ലാതാക്കുന്നവര്‍ ആരായാലും ഞങ്ങള്‍ എതിര്‍ക്കും. ജനാധിപത്യം തകര്‍ക്കാന്‍ സമ്മതിക്കില്ല. ശത്രുത പുലര്‍ത്തുന്നത് ഞങ്ങളുടെ ധര്‍മമല്ല. അതാണ് ഇന്ത്യ മുന്നണിയും ബിജെപിയും തമ്മിലുള്ള വ്യത്യാസം – അദ്ദേഹം പറഞ്ഞു.









