Headlines

ഭാര്യയെ സംശയം, വർഷങ്ങളോളം ശാരീരിക പീഡനമേൽപ്പിച്ച് കൊന്നു; മലപ്പുറം സ്വദേശിക്ക് ജീവപര്യന്തം തടവ്

കോഴിക്കോട് ∙ സംശയത്തിന്റെ പേരിൽ ഭാര്യയെ വർഷങ്ങളായി ശാരീരിക പീഡനങ്ങൾ ഏൽപിച്ചു കൊലപ്പെടുത്തിയ കേസിൽ മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താജുദ്ദീനെ (38) ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോഴിക്കോട് ഫസ്റ്റ് അഡീഷനൽ ജില്ലാ ജഡ്ജി എൻ.ആർ.കൃഷ്ണകുമാർ ഉത്തരവിട്ടു. താജുദ്ദീന്റെ ഭാര്യ ഉമ്മുക്കുൽസു കൊല്ലപ്പെട്ട കേസിലാണു ശിക്ഷ. പിഴസംഖ്യയിൽ 50,000 രൂപ ഇവരുടെ 2 മക്കൾക്കു നൽകാനും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടെ തടവുശിക്ഷ അനുഭവിക്കണം. കേസിലെ…

Read More

‘10 ലക്ഷം പേർ പങ്കെടുക്കും’: ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്, ഡൽഹിയിൽ കനത്ത പൊലീസ് സുരക്ഷ

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്. കൊണോട്ട് പ്ലേസിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാംലീല മൈതാനിയിലേക്കാണ് റാലി. രാംലീല മൈതാനിയിലെ പൊതുസമ്മേളനത്തോടെ പരിപാടി അവസാനിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നായി പത്തു ലക്ഷത്തോളം പേർ റാലിയുടെ ഭാഗമാകുമെന്നാണ് പ്രതിപക്ഷം അറിയിച്ചു. കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരുമാണ് റാലിയുടെ ഭാഗമാകാൻ ഡൽഹിയിൽ എത്തിയത്. റാലിയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നു പറഞ്ഞ ഡൽഹി പൊലീസ് ഡൽഹിയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആയിരത്തോളം…

Read More

വീട്ടമ്മ പുറത്തുപോയ തക്കത്തിന് വീട്ടിൽ കയറി ഫാനും ടിവിയും നശിപ്പിച്ചു, മലമൂത്രവിസർജനം: കവർന്നത് ‘മിഠായി’ മാത്രം!

പാനൂർ ∙ വീട്ടമ്മ പുറത്തുപോയ സമയത്ത് വീടിനകത്തുകയറി അതിക്രമം. ഫാനും ടിവിയും മേശയും നശിപ്പിച്ചു. മലമൂത്ര വിസർജനവും നടത്തി. ചമ്പാട് അരയാക്കൂൽ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് അതിക്രമം. ഇന്നലെ ഉച്ചയ്ക്ക് വീടുപൂട്ടി പുറത്തു പോയതായിരുന്നു. വൈകിട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്നനിലയിൽ കണ്ടു. അകത്തുകയറി പരിശോധിച്ചപ്പോഴാണ് മുറിയിലെ സീലിങ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിലും ടിവിയും മേശയും അടുക്കളയിലെ മിക്സിയും മറിച്ചിട്ട നിലയിലും കണ്ടെത്തിയത്. വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിരുന്നു. ഫ്രിജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് നഷ്ടപ്പെട്ടത്….

Read More

പശ്ചിമേഷ്യ സമാധാനത്തിലേക്ക്? ഇറാന്റെ നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക

തങ്ങൾ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായി. അമേരിക്കയുമായുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് ഇറാന്റെ ഏഴ് വ്യവസ്ഥകളെന്ന് റെസായി പറഞ്ഞു. ഒമാനുമായുള്ള ജലപാത കരാറിന്റെ അന്താരാഷ്ട്ര അംഗീകാരവും നിബന്ധനകളിൽ ഉൾപ്പെടുന്നുവെന്ന് റെസായി പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ജലപാത കൈകാര്യം ചെയ്യുന്നത് ഇറാനായിരിക്കുമെന്നും ഇറാന്റെ നിബന്ധനകൾ അമേരിക്ക പാലിച്ചതിനുശേഷം മാത്രമേ ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യൂ എന്നും റെസായി. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിലുള്ള…

Read More

‘വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചില്ല; മുൻമന്ത്രിയും ഗൺമാനും സംഭവം പെരുപ്പിച്ച് കാണിച്ചു’: റിപ്പോർട്ട് സമർപ്പിച്ച് SIT

കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവം വീണാ ജോർജും ഗൺമാനും പെരുപ്പിച്ച് കാണിച്ചു എന്നും പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധവുമായി എത്തിയ കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻ പോലും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ഗൺമാനെതിരായ നടപടി ഡി.ജി.പി.യുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്ന് റിപ്പോർട്ടിലുണ്ട്. സംഭവത്തില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര…

Read More

ഗ്യാനേഷ് കുമാറിന് എതിരെ ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി മാർച്ച് ഇന്ന്; 10 ലക്ഷം പേരെ അണിനിരത്തും

ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ രാം ലീല മൈതാനിയിലേക്കുള്ള ചലോ ദില്ലി മാർച്ച് ഇന്ന്. 10 ലക്ഷം പേരെ അണിനിരത്തി മാർച്ച് സംഘടിപ്പിക്കും എന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രഖ്യാപനം. ഉച്ചക്ക് 12 മണിക്ക് ഡൽഹി കൊണാട് പ്ലേസിലെ മിന്റോ റോഡിൽ നിന്ന് മാർച്ച് രാം ലീല മൈതാനിയിലേക്ക് നീങ്ങും. എസ്എഫ്ഐ രാവിലെ 8 മണിക്കും സിപിഐഎം 10 മണിക്കും രാം ലീല മൈതാനിയിലേക്ക് മാർച്ച് നടത്തും. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്…

Read More

സംസ്ഥാനം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക്: നാളെ മുതൽ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക്. നാളെ മുതൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആണ് കെഎസ്ഇബിയുടെ തീരുമാനം. പരിഹാരമാർഗമായി റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങാൻ നീക്കം ഉണ്ട്. അതേസമയം, ദീപാവലിയോട് അനുബന്ധിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാൽ സ്ഥിതി വഷളാകും എന്നാണ് ആശങ്ക. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് സമ്മതിക്കുമ്പോഴും, പ്രതിസന്ധി വ്യക്തമാക്കി കെഎസ്ഇബി സർക്കാറിന് കഴിഞ്ഞ മാസം നൽകിയ കത്തിൽ ഇതുവരെയും തീരുമാനമായില്ല….

Read More

കിഫ്‌ബി ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വൻ സംഘം

തിരുവനന്തപുരം: കിഫ്‌ബി ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് വൻ സംഘം. മുഴുവൻ സംഘത്തെയും തീരുമാനിച്ചു വിജിലൻസ് ഉത്തരവിറക്കി. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് എസ്.പി ഇ.എൻ സുരേഷ് ബാബു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ ഇടാൻ ആണ് നീക്കം. രണ്ടു ഡിവൈഎസ്പിമാരും 7 സി.ഐ മാരും‌ സംഘത്തിലുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഉന്നത റാങ്കിലുള്ള കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത്. സ്പെഷ്യൽ യൂണിറ്റിലെ സി.ഐമാരാണ് സംഘത്തിൽ ഉള്ളത്. ഡിഐജി തോംസൺ ജോസ് അന്വേഷണത്തിന് മേൽ നോട്ടം വഹിക്കും….

Read More

അടങ്ങാതെ ഫ്രാൻസിലെ പ്രതിഷേധം; ജർമനിയിൽ ജെൻ സീ റാലി, ഇറ്റലിയിലും പ്രകടനം

പാരിസ് ∙ വർധിക്കുന്ന വിദ്യാഭ്യാസ, ജീവിതച്ചെലവുകൾക്കെതിരെ തുടർച്ചയായ മൂന്നാം വാരാന്ത്യവും ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ ലക്ഷക്കണക്കിനു ചെറുപ്പക്കാർ തെരുവിലിറങ്ങി. അക്രമം തടയാൻ രാജ്യമെങ്ങും 70,000 പൊലീസുകാരെയാണ് വിന്യസിച്ചത്. പാരിസിലെ പ്രതിഷേധറാലി നഗരത്തിനു പുറത്തേക്കു വഴിതിരിച്ചുവിട്ടു. രാജ്യമെങ്ങും മൂന്നുലക്ഷത്തിലേറെപ്പേർ പ്രകടനങ്ങളിൽ പങ്കെടുത്തെന്നാണു സർക്കാർ കണക്കുകൾ. ജീവിതച്ചെലവുകൾ വർധിക്കുന്നതിനെതിരെ ജർമനിയിലും ഇറ്റലിയിലും ഇന്നലെ പ്രതിഷേധറാലികൾ നടന്നു. ‘ജെൻ സീ റേയ്ഗൽട്ട്’ എന്ന യുവജനസംഘടനയുടെ നേതൃത്വത്തിലാണു ഫ്രാങ്ക്ഫുർട്ട്, ബർലിൻ, മ്യൂണിച്ച് അടക്കം ജർമനിയിലെ 30 നഗരങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധറാലി നടന്നത്….

Read More

70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്ന് മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയാണ് ഇത്തവണത്തേത്. മഞ്ഞു മഴയും ഒളിച്ച് കളിക്കുന്ന പച്ചപുതച്ച് കിടക്കുന്ന മലനിരകൾ. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പൊന്നണിഞ്ഞ നെൽപ്പാടങ്ങൾ. കായൽപരപ്പുകളും അരുവികളും നീർച്ചാലുകളും. തെയ്യവും തോൽപ്പാവക്കൂത്തും കളരിയും മുതൽ കഥകളി വരെയുള്ള കലാരൂപങ്ങൾ. 1956 നവംബർ 1ന്…

Read More