ഡൽഹി: വോട്ടുകൊള്ളയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സമരഭേരി. പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ഡൽഹിയിൽ ഇന്ത്യാസഖ്യത്തിന്റെ മഹാ റാലി. രാംലീലാ മൈതാനിയിൽ എത്തി. വോട്ട് കൊള്ളക്ക് എതിരെ പോരാടാൻ ഇവിടെ എത്തിയ എല്ലാവർക്കും തേജസ്വി യാദവ് നന്ദി അറിയിച്ചു. മഹാഭാരതത്തിൽ ശകുനി എന്ത് കളിയാണ് കളിച്ചതെന്ന് എല്ലാവർക്കും അറിയാം.ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കണം.
മോദിയുടെ കൈയ്യിലെ കളിപ്പാവയാണ് ഗ്യാനേഷ്. ഗ്യാനേഷ് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നു ഈ പോരാട്ടം രാജ്യത്തെ വോട്ടർമാരും രാജ്യത്തെ വഞ്ചിക്കുന്നവരും തമ്മിലാണ്. നരേന്ദ്രമോദിയുടെ കീഴിൽ ജനാധിപത്യം അവശേഷിക്കുന്നില്ല.വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും തേജസ്വി യാദവ് രാംലീലാ മൈതാനത്ത് നടക്കുന്ന ചലോ ദില്ലി മഹാറാലിയിൽ സംസാരിക്കവെ പ്രതികരിച്ചു.
അതേസമയം, ഗ്യാനേഷ് രാജിവെക്കുംവരെ സമരമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ ഞങൾ പുറത്താക്കും.പിന്നാലെ മോദിയെയും, എവിടെ ഒളിച്ചിരുന്നാലും തുരത്തും .തങ്ങൾ പോരാടാൻ തയ്യാറാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും ഖർഗെ പറഞ്ഞു.








