ആലുവ: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലം വ്യാഴാഴ്ച തുറന്നുകൊടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലത്തില്‍ മൈക്രോ കോണ്‍ക്രീറ്റിംഗ് ചെയ്തു. ഗതാഗതം അനുവദിക്കുമ്പോഴും ആര്‍ച്ചിന്റെ ജോലികള്‍ ചെയ്യാനാകും. പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം ശരിയല്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അറ്റകുറ്റപ്പണി നടക്കുന്ന പാലം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൈക്രോ കോണ്‍ക്രീറ്റിംഗ് രണ്ട് ദിവസം മുന്‍പ് കഴിഞ്ഞിട്ടേയുള്ളു. ഏഴ് ദിവസമാണ് അതിന്റെ ക്യുവറിംഗ് പിരിയഡ്. അഞ്ചാം തിയതിയോടുകൂടി തുറന്ന് കൊടുക്കാന്‍ പറ്റും. ദൂരയാത്രയ്ക്കൊക്കെ വരുന്നവര്‍ക്ക് വലിയ അങ്കലാപ്പ് ഉണ്ടാവും. പാലത്തിന് ഒരു അപകടസ്ഥിതിയുമില്ല. ആ കാലത്ത് ഉണ്ടാക്കിയ സത്യസന്ധമായ നിര്‍വഹണമായിരുന്നു. മെയ്ന്റെയിന്‍ ചെയ്ത് പോകണം. അതിനുള്ള സമയബന്ധിതമായ ഇടപെടല്‍ വേണം. അതാണ് നടക്കുന്നത് – അദ്ദേഹം പറഞ്ഞു.
എക്സ്പാന്ഷന് ജോയിനുകളിലെ ജോലികളും നടന്നു. ബയറിങ് ജോലികള്‍ പിന്നീട് രാത്രി ഏതാനും മണിക്കൂര്‍ ഗതാഗതം നിയന്ത്രിച്ച് ചെയ്യാം.
ഗതാഗതം അനുവദിക്കുമ്പോഴും ആര്‍ച്ചിന്റെ ജോലികള്‍ ചെയ്യാനാകും. പാലം അപകടാവസ്ഥയിലല്ല,ആ പ്രചാരണം ശരിയല്ല. പാലം ആരോഗ്യവതി എന്നാല്‍ കൃത്യമായ ഇടവേളയില്‍ അറ്റകുറ്റപ്പണി വേണം അതാണ് ഇപ്പോള്‍ നടക്കുന്നത് – അദ്ദേഹം പറഞ്ഞു.








