ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറി നഗ്നതാപ്രദര്‍ശനവും അശ്ലീലപ്രയോഗവും; പലയിടത്തും പരാതി
കോട്ടയ്ക്കൽ: ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി നഗ്നതാപ്രദർശനം നടത്തിയും അശ്ലീലവീഡിയോകളിട്ടും സമൂഹവിരുദ്ധർ. സൂം കോൺഫറൻസ്, ഗൂഗിൾമീറ്റ് എന്നിവ വഴി നടത്തുന്ന ഓൺലൈൻക്ലാസുകൾക്കായി സ്കൂളുകൾ തയ്യാറാക്കിയ ഐ.ഡി. ചോർത്തിയാണ് ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറ്റം. സ്കൂളുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും കയറിക്കൂടി കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലവീഡിയോകളും ചിത്രങ്ങളും അയക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കുറ്റിപ്പുറത്തെ ഒരു സി.ബി.എസ്.ഇ. സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് പോലീസിൽ പരാതിനൽകി. യു.പി. വിഭാഗം വിദ്യാർഥികൾക്ക് ഓഗസ്റ്റ് 17 മുതൽ 21 വരെ നടന്ന സൂം ക്ലാസിനിടെയാണ് ഒരാൾ നുഴഞ്ഞുകയറി…
