Headlines

കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപ്പിടിത്തം. ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് ആറ് യൂണിറ്റുകളെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. രാത്രി 8.30 ഓടെയാണ് പ്രദേശത്ത് തീപടര്‍ന്നത്. നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. അതേസമയം കെട്ടിടത്തിലേക്കുള്ളത് ഇടുങ്ങിയ വഴിയാണ്. അതിനാല്‍ തന്നെ ഫയര്‍ഫോഴസ് യൂണിറ്റുകള്‍ക്ക് കെട്ടിടത്തിനടുത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. വാഹനം വഴിയില്‍ നിര്‍ത്തി കെട്ടിടത്തിനടുത്തേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. ഗോഡൗണിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നിരിക്കുന്നത്….

Read More

ഓണം: സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് ഓണത്തോട് അനുബന്ധിച്ച് ഇളവ് അനുവദിച്ചു. ഓഗസ്റ്റ് 26 മുതൽ സെപ്തംബർ രണ്ടു വരെ കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. കണ്ടയിൻമെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം. ഓണത്തിന് കച്ചവടം പൊടിപൊടിക്കേണ്ട കാലത്ത് കോവിഡ് പ്രതിസന്ധി കാരണം വ്യാപാരികൾ നിരാശയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് അകത്തേക്കുള്ള…

Read More

മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ

മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ (ആഗസ്റ്റ് 26) ഉച്ചക്ക് 2.30ന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള ഓൺലൈൻ വഴി നിർവഹിക്കും. മാംസ ഉത്പ്പാദനത്തോടൊപ്പം മാംസം ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ചിക്കൻ നഗറ്റ്സ് വിപണിയിലെത്തിക്കുന്നത്. മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം വിപുലപ്പെടുത്തുന്നത്.. മലബാർ മീറ്റ് പ്ലാൻ്റിൽ ഉത്പ്പാദിപ്പിച്ച് ബ്രഹ്മഗിരി ഔട്ട്ലെറ്റുകൾ വഴിയാണ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിലവിൽ വിപണനം നടത്തുന്നത്. ഫാർമേഴ്സ് ട്രേഡ്…

Read More

ശബരിമലയില്‍ തുലാം മാസം മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും

തിരുവനന്തപുരം: ശബരിമലയില്‍ തുലാം മാസം മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചിങ്ങമാസ പൂജ പൂര്‍ത്തിയാക്കി കഴിഞ്ഞ 22നായിരുന്നു ശബരിമല ക്ഷേത്രം അടയ്ച്ചത്. ഓണനാളുകളിലെ പൂജകള്‍ക്കായി 29 ന് വൈകിട്ട് 5 ന് വീണ്ടും തുറക്കും. 30 ന് ഉത്രാടപൂജ, 31 ന് തിരുവോണ പൂജ, സെപ്തംബര്‍ 1ന് അവിട്ടം, 2 ന് ചതയം പൂജകള്‍. രാത്രി 7.30 ന് നട അടയ്ക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ നിലവില്‍…

Read More

അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി; നേരിട്ടെത്തി മാധ്യമങ്ങളെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിപ്പിച്ചു

സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ മാധ്യമങ്ങളെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത നേരിട്ടെത്തിയാണ് മാധ്യമപ്രവർത്തകരെ ഒഴിപ്പിച്ചത്. ഒന്നും മറച്ചുവെക്കാനില്ലെന്നും അന്വേഷിച്ച ശേഷം കൃത്യമായ വിവരം പുറത്തുവിടുമെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. നാടകീയ രംഗങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത്. തീപിടിത്തം രാഷ്ട്രീയ വിവാദമായി മാറിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ കൂടുതൽ നേതാക്കൾ സ്ഥലത്തേക്ക് എത്തുകയാണ്. നേരത്തെ സ്ഥലത്ത് പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി നിലവിൽ വി…

Read More

2142 സമ്പർക്ക രോഗികൾ, 413 പേരും മലപ്പുറം ജില്ലയിൽ നിന്ന്; കൊവിഡ് വ്യാപനം അതീവ രൂക്ഷം

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം ഇന്ന് രണ്ടായിരത്തിനും മുകളിൽ. 2142 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ഇതിൽ 413 പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. സമ്പർക്ക രോഗികളിൽ ഉറവിടം വ്യക്തമാകാത്ത 174 പേരുമുണ്ട് മലപ്പുറം ജില്ലയിൽ നിന്നുള്ള 413 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 378 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 243 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 220 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 156 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 133 പേർക്കും,…

Read More

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീ പിടുത്തം. പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദവിഷയങ്ങള്‍ ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇപ്പോള്‍ പൂര്‍ണമായും തീയണച്ചു. അതേസമയം, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട്സ്പോട്ടുകൾ;14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന്  10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  …

Read More

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ്: ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജലകമ്മീഷൻ സുപ്രിംകോടതിയിൽ

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് ഹർജിക്കാരൻ ഉയർത്തുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷൻ സുപ്രീംകോടതിയിൽ. നിലവിൽ ജലനിരപ്പ് 130 അടിയാണെന്ന് ദേശീയ ജല കമ്മീഷന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു.   കഴിഞ്ഞ പത്ത് വർഷമായി ശരാശരി 123.21 അടിയാണ് ജലനിരപ്പെന്നും വ്യക്തമാക്കി.കാലവർഷ സമയത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന പൊതുപ്രവർത്തകനായ റസൽ ജോയിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.

Read More

തിരുവനന്തപുരം വിമാനത്താവള കെെമാറ്റം; സർക്കാരിന് അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടിയില്‍ അടിയന്തരമായി സ്റ്റേ അനുവദിക്കാതെ ഹെെക്കോടതി. സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 15ന് പരിഗണിക്കും.   അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍…

Read More