Headlines

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; 83.5 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 83.5 ലക്ഷം രൂപയുടെ സ്വർണം ഡിആർഐ പിടികൂടി. ഒന്നരക്കിലോ സ്വർണമാണ് എയർ അറേബ്യ വിമാനത്തിൽ വന്ന യാത്രക്കാരനിൽ നിന്ന് പിടികൂടിയത്.   മലപ്പുറം സ്വദേശി കെ സജീവാണ് സ്വർണം കൊണ്ടുവന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് പിടിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിൽ നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയെങ്കിലും സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലക്ഷങ്ങളുടെ സ്വർണം പിടികൂടിയിരുന്നു.    

Read More

അറിയിപ്പ്

സാങ്കേതിക കാരണങ്ങളാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ മെട്രോ മലയാളം വെബ് പോർട്ടലിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതല്ല. മാന്യ വായനക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എഡിറ്റർ മെട്രോ മലയാളം ദിനപത്രം കോഴിക്കോട്

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 24 ലക്ഷം രൂപ വില വരുന്ന സ്വർണമാണ്. മലപ്പുറം പട്ടിക്കാട് സ്വദേശി മൂസയാണ് പിടിയിലായത്. 500 ഗ്രാം സ്വർണമാണ് പിടികൂടിയതെന്നാണ് വിവരം. മിശ്രിത രൂപത്തിൽ അയേൺ ബോക്‌സിന്റെ താഴെയും മറ്റുമായിട്ടാണ് സ്വർണം കടത്തിയത്. സ്വർണം പിടികൂടിയത് എയർ ഇന്റലിജൻസാണ്. പൊലീസ് മൂസയെ കസ്റ്റഡിയിലെടുത്തു.

Read More

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കണ്ണൂർ കൂത്തുപറമ്പിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. കൂത്തുപറമ്പിലെ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ദിൻഷാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിൻമാറുകയായിരുന്നു. സ്വർണക്കടത്ത് റാക്കറ്റാണ് പിന്നിലെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

1718 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ, 160 പേരുടെ ഉറവിടം വ്യക്തമല്ല; 50 ആരോഗ്യ പ്രവർത്തകർക്കും രോഗം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 1718 പേർക്ക്. ഇതിൽ 160 പേരുടെ ഉറവിടം വ്യക്തമല്ല. പതിവ് പോലെ തിരുവനന്തപുരം ജില്ലയിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം സമ്പർക്ക രോഗികൾ. 367 പേർക്കാണ് തിരുവനന്തപുരത്ത് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 223 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു ആറ് ജില്ലകളിൽ നൂറിലധികം പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള 178 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 171 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 122…

Read More

സംസ്ഥാനത്ത് പുതുതായി 23 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10,…

Read More

കോഴിക്കോട് ജില്ലയിൽ 119 പേർക്ക് കോവിഡ് രോഗമുക്തി 13

ജില്ലയില്‍ ഇന്ന് 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറ് പേർക്കുമാണ് പോസിറ്റീവ് ആയത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 93 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 41 പേര്‍ക്കും നടുവണ്ണൂരിൽ 9 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആയി….

Read More

മോശം കാലാവസ്ഥ :പെട്ടിമുടിയിൽ തെരച്ചിൽ രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു

ഇടുക്കി: മോശം കാലാവസ്ഥയെ തുടർന്നു പെട്ടിമുടിയിൽ രണ്ടു ദിവസത്തേക്ക് തെരച്ചിൽ നിർത്തി വച്ചു.മോശം കാലാവസ്ഥയും വനമേഖലയിൽ തെരച്ചിൽ നടത്താനുള്ള അസൗകര്യവുമാണ് തിരിച്ചടിയാകുന്നത്. നാളെ പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് തുടർന്നുള്ള തിരച്ചിൽ ഏത് രീതിയിൽ വേണമെന്ന രൂപരേഖ തയ്യാറാക്കും. ഇതിന് ശേഷമാകും തെരച്ചിൽ പുനഃരാരംഭിക്കുക. മൂന്നാറിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ദുരന്തത്തിൽപ്പെട്ട അഞ്ചുപേരെ ഇനി കണ്ടെത്താനുണ്ട്.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവർക്കായി ഇതിനോടകം പരമാവധി മേഖലയിൽ തെരച്ചിൽ നടത്തിയെന്നാണ് അധികൃതർ പറയുന്നത്

Read More

ഇന്ന് 1908 പേർക്ക് കൊവിഡ്, 1718 പേർക്ക് സമ്പർക്കത്തിലൂടെ; 1110 പേർക്ക് രോഗമുക്തി

1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും,…

Read More

എറണാകുളം ചമ്പക്കര മാര്‍ക്കറ്റ് നാളെ തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡിന്റെ പശ്ചാതലത്തില്‍ അടച്ചിട്ടിരുന്നു കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള ചമ്പക്കര മാര്‍ക്കറ്റ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ല കലക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലക്ക് ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ *മാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി മാര്‍ക്കറ്റില്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കും. *മാര്‍ക്കറ്റിലേക്ക് ഒരു എന്‍ട്രിയും ഒരു എക്‌സിറ്റും മാത്രമേ…

Read More