തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ ആഭരണവും കാണിക്കവഞ്ചികളിലെ പണവും കവര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം. തിരുവനന്തപുരം പേയാട് കുണ്ടമണ്‍ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ദേവിക്ക് ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാല അടക്കം ആറ് പവന്‍ സ്വര്‍ണവും ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും നല്‍കാനുള്ള 28500 രൂപയും കാണിക്കവഞ്ചികളിലെ പണവും മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പൂജാരി ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നെടുമങ്ങാട് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള…

Read More

ഇന്ന് രണ്ട് കൊവിഡ് മരണം: മലപ്പുറത്തും കണ്ണൂരും ചികിത്സയിൽ കഴിഞ്ഞവർ മരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജിയാണ് മരിച്ചത്. 80 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വാസതടസ്സവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കണ്ണൂരിൽ കൂവപ്പാടി സ്വദേശി അനന്തനാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

സെക്രട്ടേറിയറ്റിലെ തീപിടിത്തം സ്വപ്നയെ രക്ഷിക്കാൻ; ചീഫ് സെക്രട്ടറി അവിശ്വാസ് മേത്തയായി: ചെന്നിത്തല

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പ് തുടരുന്നു. ഫയലുകൾ നശിപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ രക്ഷിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. തീപിടിത്തതിതന് പിന്നിൽ വലിയ അട്ടിമറിയാണ്. പഴയ ഫാൻ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. തീപിടിത്തമുണ്ടായത് യാദൃശ്ചികമല്ല. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അവിശ്വാസ് മേത്ത ആയെന്നും ചെന്നിത്തല പറഞ്ഞു രമേശ് ചെന്നിത്തല ഇന്ന് ഗവർണർക്ക് കത്ത് നൽകും. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി അന്വേഷിക്കണമെന്നും നിർണായക കേസുകളുടെ ഭാഗമായ ഫയലുകൾ സംരക്ഷിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർക്ക്…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി (80) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അബൂബക്കറിന് നേരത്തെ ശ്വാസതടസ്സവും, ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

Read More

സെക്രട്ടേറിയറ്റിലെ തീപിടിത്തം; പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു

സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഫോറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയഗിച്ച പ്രത്യേക ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തുകയാണ് എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിലെത്തി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തീപിടിത്തം അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ അന്വേഷണത്തിന് ദുരന്തനിവാരണ വിഭാഗം കമ്മീഷണർ എ കൗശിക് നേതൃത്വം നൽകും. ഫോറൻസിക് പരിശോധന ഫലവും വേഗത്തിലാക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും…

Read More

പെട്ടിമുടി ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമെന്ന് സൂചന; ഒരാഴ്ചക്കിടെ ലഭിച്ചത് ഒരു വർഷം ലഭിക്കേണ്ട മഴ

ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധർ. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരം മില്ലിമീറ്റർ മഴയാണ് പെട്ടിമുടിയിൽ പെയ്തത്. സമീപത്തെ മലയിൽ നിന്നും വെള്ളം കൂടി കുത്തിയൊലിച്ചു വന്നതോടെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഉരുൾപൊട്ടലുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പെയ്തത് 612 മില്ലി മീറ്റർ മഴയാണ്. ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ 2147 മില്ലി മീറ്റർ മഴ ലഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഈ മേഖലയിൽ ഇത്രയും മഴ ലഭിക്കുന്നത്. ശരാശരി ഒരു വർഷം കിട്ടേണ്ട മഴ ഒറ്റയാഴ്ച കൊണ്ട്…

Read More

പെട്ടിമുടി ദുരന്തം; തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് മടങ്ങും. വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചില്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തിരച്ചിൽ അവസാനിപ്പിച്ചതെന്ന് കലക്ടര്‍…

Read More

വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൽപ്പറ്റ. :വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ചുരത്തിലെ ചിപ്പിലിത്തോടിനു സമീപത്തായിട്ടാണ് ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ ചിപ്പിലിത്തോട് സ്വദേശി ആൽബിന് കൈക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.പരിക്കേറ്റ ആൽബിനെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

നിര്യാതനായി

പൂനൂർ:കാന്തപുരം മംഗലത്ത് യൂസഫ് മാസ്റ്റർ (68) നിര്യാതനായി.കരുവഞ്ചേരി എ യു പി സ്ക്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സജ്ന,സജീർ,ഷഹ് ന. മരുമക്കൾ: സിറാജുദ്ദീൻ പന്നിക്കോട്ടൂർ (അധ്യാപകൻ,പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂൾ), ലുബ്ന കൂട്ടാലിട, ഫെബിൻ സാബിഖ് കാടാമ്പുഴ. സഹോദരങ്ങൾ: പരേതയായ കുഞ്ഞായിശ പന്നൂർ, പാത്തുമ്മ തലയാട്, എം അബൂബക്കർ മാസ്റ്റർ എം എം പറമ്പിൽ.

Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സെക്രട്ടറിയേറ്റിലെ തീപിടുത്തം രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. ഇന്നലെ വൈകീട്ട് തന്നെ അന്വേഷണ സംഘത്തെയും പ്രഖ്യാപിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം. സ്പെഷ്യൽ സെൽ എസ്‍പി അജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. തീപിടിത്തത്തിന്‍റെ കാരണവും അട്ടിമറി ശ്രമമുണ്ടായോയെന്ന കാര്യവും…

Read More