സ്വർണക്കടത്ത്: അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അനിൽ നമ്പ്യാര്‍ പുറത്തിറങ്ങി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഞ്ച് മണിക്കൂറോളം നേരം അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിന് ശേഷം പുറത്തിറങ്ങിയ അനിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയ്യാറായില്ല

 

രാവിലെ പതിനൊന്ന് മണിയോടെയാണ് അനിൽ നമ്പ്യാർ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. ജൂലൈ അഞ്ചിന് സ്വർണം പിടികൂടിയ ദിവസം സ്വപ്‌ന സുരേഷുമായി അനിൽ നമ്പ്യാർ രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിൻരെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ

സ്വപ്നയെ ഒളിവിൽ പോകാൻ സഹായിച്ചതിൽ അടക്കം ഇയാളുടെ പങ്ക് സംശയാസ്പദമാണ്. ഇതുസംബന്ധിച്ച വിവരങ്ങളാണ് കസ്റ്റംസ് തേടിയത്.