Headlines

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127…

Read More

തരൂരിനെ ചൊല്ലി കോൺഗ്രസിൽ ചേരി തിരിഞ്ഞ് അടി; മുല്ലപ്പള്ളിയുടെ വിലക്ക് തള്ളി പരസ്യപോര്

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ വിഷയത്തിൽ ശശി തരൂരിനെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ ചേരി തിരിഞ്ഞടി. തരൂരിനെതിരെ ചില നേതാക്കൾ പരസ്യമായി രംഗത്തു വന്നപ്പോൾ ചിലർ തരൂരിനെ പിന്തുണച്ചും രംഗത്തുവരുന്ന രസകരമായ കാഴ്ചയാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നത്. കെ മുരളീധരൻ എംപിയാണ് തരൂരിനെതിരെ ആദ്യം രംഗത്തുവന്നത്. മുരളീധരന്റെ പാത പിടിച്ചുപറ്റി മറ്റുള്ളവരും രംഗത്തിറങ്ങി. തരൂർ വിശ്വപൗരനും തങ്ങളെല്ലാം സാധാരണ പൗരനും ആയതിനാൽ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരന്റെ വിമർശനം തരൂർ ഗസ്റ്റ് ആർട്ടിസ്റ്റ് ആണെന്നും രാഷ്ട്രീയ…

Read More

സംസ്ഥാനത്തെ റേഷൻ കടകൾ 30.8.2020 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 30.08.2020 (ഞായറാഴ്ച) പ്രവർത്തി ദിവസമായിരിക്കും. ഇതിന് പകരമായി, 01.09.2020 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2020 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 05.09.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.

Read More

ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

എസ് എൻ സി ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപക്ഷേ. പ്രതി ആർ ശിവദാസനാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ. കേസിൽ നിന്നും പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, ആർ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. കേസിൽ സുപ്രീം കോടതിയിൽ സിബിഐ ഹർജി നൽകുകയായിരുന്നു. പിണറായി…

Read More

നിയമസഭയില്‍ തെറി വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിൽ തെറി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറി വിളിക്കുന്നത് യുഡിഎഫ് സംസ്ക്കാരമല്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ആരാണ് തെറി വിളിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. സ്വന്തം ശീലം വച്ചാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍, കള്ളനെ കയ്യോടെ പിടിച്ചപ്പോള്‍ ഉള്ള ജാള്യതയാണ് പിണറായി വിജയനുള്ളത്. എട്ട് ആരോപണങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒന്നിന് പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമയുടെ രണ്ട് മക്കൾ ദില്ലി എയർപോർട്ടിൽ പിടിയിൽ

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ട് മക്കൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് ദില്ലി എയർപോർട്ടിൽ പിടിയിലായത്. ഇരുവരും ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചത്. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ പോർട്ട് അധികൃതർ തടഞ്ഞ് വെച്ച് ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം. അതേസമയം, വകയാറിലെ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പത്തനംതിട്ട സബ്…

Read More

എസ്.എൻ.സി ലാവ്‌ലിൻ അഴിമതി കേസ് സുപ്രീംകോടതി രണ്ടംഗ ബെഞ്ചിലേക്ക്, കേസ് തിങ്കളാഴ്ച പരിഗണിക്കും

എസ്എൻസി ലാവ്‌ലിൻ അഴിമതി കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിൽ മാറ്റം വരുത്തി. ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിൽ നിന്നും രണ്ടംഗ ബെഞ്ചിലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചാണ് കേസ് ഇനി പരിഗണിക്കുക. ലാവ്‌ലിൻ കേസിൽ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും. കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ ഹൈക്കോടതി…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: അന്വേഷണം അട്ടിമറിക്കാൻ മന്ത്രിമാർ പ്രസ്താവനകൾ നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ

സെക്രട്ടേറിയറ്റ് തീപിടിത്തം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്വേഷണം അട്ടിമറിക്കാൻ മന്ത്രിമാർ വരെ രംഗത്തിറങ്ങി പ്രസ്താവനകൾ നടത്തുകയാണ്. ഭരണഘടനാ ലംഘനമാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് മന്ത്രിമാർ അന്വേഷണത്തിൽ ഏർപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇത് അന്വേഷണ സംഘമല്ല അട്ടിമറി സംഘമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Read More

കെഎസ്‌ആർടിസി ദീർഘദൂര സർവീസ്‌ ഇന്നുമുതൽ

പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഓണക്കാലം കണക്കിലെടുത്ത്‌ ഒഴിവാക്കി. കൊവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ സെപ്‌തംബർ രണ്ടുവരെ പൊതുഗതാഗതത്തിന്‌ അനുമതി. രാവിലെ ആറുമുതൽ രാത്രി പത്തുവരെ സർവീസ്‌ നടത്താം. കെഎസ്‌ആർടിസി വെള്ളിയാഴ്‌ച മുതൽ ദീർഘദൂര സർവീസ്‌ ആരംഭിക്കും. ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവർക്കാണ്‌ ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാണ്‌. ഫോൺ: 9447071021, 0471 2463799. സംസ്ഥാനത്തെ സ്‌റ്റേജ്‌, കോൺട്രാക്ട്‌ കാര്യേജുകളുടെ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കൂടുതൽ സ്വകാര്യ ബസ്‌ സർവീസ്‌ ആരംഭിക്കുമെന്ന്‌…

Read More

വീണ്ടും കൊവിഡ് മരണം: ചികിത്സയിൽ കഴിഞ്ഞ കിളിമാനൂർ സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശി വിജയകുമാറാണ് മരിച്ചത്. പ്രമേഹമടക്കമുള്ള രോഗകൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇന്നലെ 10 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രാകരം 267 പേരാണ് കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചത്.

Read More