ഇടതുപ്രവേശനത്തിനൊരുങ്ങി ജോസ് പക്ഷം; പ്രാദേശികമായി സഖ്യ ചർച്ചകൾ ആരംഭിച്ചു

യുഡിഎഫുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം. പ്രാദേശികമായി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിൽക്കാനാണ് തീരുമാനം. കോട്ടയം മരങ്ങാട്ട്പിള്ളി പഞ്ചായത്തിൽ സിപിഎമ്മിനൊപ്പം ചേർന്ന് യുഡിഎഫ് ഭരണസമിതിക്കെതിരെ ജോസ് പക്ഷത്തെ അഞ്ച് അംഗങ്ങൾ കത്ത് നൽകി ജോസ് കെ മാണിക്കൊപ്പം സഹകരിച്ചാൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുപ്പ് സിപിഎം ആരംഭിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിലും ഒപ്പം നിൽക്കാതെ വന്നതോടെ ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കണമെന്ന് വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുൻകൂട്ടി…

Read More

ഓണക്കാലത്ത് ഇളവുകൾ: മദ്യവിൽപ്പന 9 മണി മുതൽ 7 മണി വരെ; ടോക്കൺ എണ്ണം വർധിപ്പിച്ചു

ഓണം കണക്കിലെടുത്ത് മദ്യവിൽപ്പനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് എക്‌സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിൽ ഒരു ദിവസം 400 ടോക്കണുകൾ വിതരണം ചെയ്യുന്നിടത്ത് 600 ടോക്കൺ വരെ അനുവദിക്കും   മദ്യവിൽപ്പന രാവിലെ ഒമ്പത് മണി മുതൽ 7 മണിവരെയാക്കും. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഒരു തവണ ടോക്കൺ എടുത്ത് മദ്യം വാങ്ങിയവർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നിർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചു. ബെവ്‌കോ ആപ്പ്…

Read More

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം; രണ്ടെണ്ണം കോഴിക്കോട് മെഡിക്കൽ കോളജിൽ

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടെണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന തളിക്കുളങ്ങര സ്വദേശി ആലിക്കോയയാണ് മരിച്ചത്. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊന്ന് മലപ്പുറം കോഡൂർ സ്വദേശി ആലിക്കോയയാണ്. 65 വയസ്സായിരന്നു. മലപ്പുറത്ത് ചികിത്സയിലിരുന്ന രണ്ടത്താണി സ്വദേശി മൂസ മരിച്ചു. 72 വയസ്സായിരുന്നു. കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പശ്ചിമബംഗാൾ സ്വദേശി സനാധൻ ദാസാണ്…

Read More

നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പി എസ് സി

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലെ 38 ഒഴിവുകളിലെ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പി എസ് സിയുടെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിൽ പി എസ് സിക്കെതിരെ പ്രതിഷേധവർക്ക് നേരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പി എസ് സിയുടെ നീക്കത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.   നിയമനം നല്‍കാതെ പി എസ് സി നിയമനങ്ങൾ അട്ടിമറിക്കുകയാണെന്നാണ് ഉദ്യോഗാർത്ഥികൾ ഉയർത്തിയ ആരോപണം. എന്നാൽ, കൊവിഡ് സാഹചര്യമായതിനാൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നിയമനങ്ങൾ താത്കാലികമായി നിർത്തിവെച്ചതെന്നാണ് പി…

Read More

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് എൻഐഎ; കടത്തിയത് 166 കിലോ സ്വർണ്ണം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക കണ്ടെത്തലയുമായി എൻഐഎ. യുഎഇയിൽ നിന്ന് തിരുവന്തപുരത്തേക്ക് നയതന്ത്ര പാഴ്‌സലിൽ സ്വർണ്ണം അയച്ചവരെ എൻഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നാണ് എല്ലാ കൺസൈൻമെന്‍റുകളും അയച്ചിട്ടുള്ളത്. 21 തവണയായി 166 കിലോ സ്വർണമാണ് ദുബായിൽ നിന്ന് അയച്ചതെന്ന് എൻ ഐ എ വ്യകത്മാക്കി.   ആദ്യ നാല് കൺസൈൻമെന്റുകകൾ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദിന്‍റെ പേരിലാണ്. അഞ്ച് മുതൽ 18 വരെയുള്ള കൺസൈൻമെന്‍റുകൾ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ. പത്തൊമ്പതാമത്തെ കൺസൈൻമെന്‍റ് വന്നിരിക്കുന്നത് ദുബായ്…

Read More

കൊച്ചി മെട്രോ സർവീസ് ഉടൻ പുനഃരാരംഭിക്കും

കൊച്ചി: കൊച്ചി മെട്രോ സർവീസ് ഉടൻ പുനഃരാരംഭിക്കും. സമയക്രമവും സർവീസുകളുടെ എണ്ണവും മാറ്റം വരുത്തിയാണ് സർവീസുകൾ ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറയ്ക്ക് സർവീസ് തുടങ്ങുമെന്നും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി സർവീസുകൾ പുനഃരാരംഭിക്കാനാണ് കൊച്ചി മെട്രോ തയ്യാറെടുക്കുന്നത്. നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന കേന്ദ്ര സർക്കാർ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയായത്. സർവീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും…

Read More

തീപിടിത്തം: പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറി

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്. തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്തണമെന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. എന്നാൽ ഗവർണർ ഇത് തള്ളി. പരാതി മുഖ്യമന്ത്രിയുടെ തന്നെ പരിഗണനക്ക് വിടാനാണ് ഗവർണർ താത്പര്യപ്പെട്ടത്. തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധന തുടരുകയാണ്. മുഴുവൻ ഫയലുകളും പരിശോധിക്കുന്നുണ്ട്. നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന്…

Read More

വിമാനത്താവളം വഴി ഒന്നേകാൽ കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

കോയമ്പത്തൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണം കടത്തിയ ദമ്പതികൾ പിടിയിൽ. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് ദമ്പതികൾ സ്വർണം കടത്തിയത്. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധിക്കാൻ തീരുമാനിച്ചത്. അടിവസ്ത്രങ്ങളോട് തുന്നിച്ചേർത്ത നിലയിൽ പാക്കറ്റുകൾ കണ്ടെത്തുകയും ഇവയ്ക്കുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയുമായിരുന്നു. 2.61 കിലോ സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്.

Read More

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വാർഡുകളിൽ യുഡിഎഫ് സമരം; സംസ്ഥാന തല ഉദ്ഘാടനം വടക്കാഞ്ചേരിയിൽ

സംസ്ഥാന സർക്കാർ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ സമരം. ഇരുപത്തിയൊന്നായിരം വാർഡുകളിലാണ് സമരം നടക്കുന്നത്. ലൈഫ് മിഷൻ ആരോപണവിധേയമായ വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയം രമേശ് ചെന്നിത്തല സന്ദർശിച്ചു. ബെന്നി ബെഹന്നാൻ, രമ്യാ ഹരിദാസ്, അനിൽ അക്കര തുടങ്ങിയ നേതാക്കളും അദ്ദേഹത്തിന് ഒപ്പമുണ്ട്. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രമേശ് ചെന്നിത്തല വടക്കാഞ്ചേരി ടൗണിൽ നിർവഹിക്കും സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, പ്രളയത്തട്ടിപ്പ്, പിൻവാതിൽ നിയമനം എന്നിവ സിബിഐ അന്വേഷിക്കുക. സെക്രട്ടേറിയറ്റിലെ ഫയൽ കത്തിച്ച…

Read More

2000 ഓണസമൃദ്ധി ചന്തകള്‍ക്ക് തുടക്കം; കോവിഡ് മാനദണ്ഡം പാലിച്ച് വിപണികള്‍

ഹോർട്ടികോർപിന്‍റെ 2000 ഓണസമൃദ്ധി ചന്തകൾക്ക് തുടക്കമായി. ഓണം വീട്ടിലിരുന്ന് തന്നെ ആഘോഷിക്കുന്നതിനുളള സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്ന് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മാസം 30 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക ഹോര്‍ട്ടികോര്‍പ്പിന്‍റെയും കൃഷിവകുപ്പിന്‍റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിലാണ് ഓണ സമൃദ്ധി ചന്തകള്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികളാണ് വിപണനം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിപണിയുടെ പ്രവർത്തനം. ഓണചന്തകളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഈ മാസം…

Read More