സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് ബാധിച്ചത് 2260 പേർക്ക്. സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചവരുടെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതിൽ ഉറവിടം വ്യക്തമല്ലാത്തത് 229 കേസുകളാണ്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 497 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 279 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 228 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 178 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 157 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 152 പേർക്കും സമ്പർക്കം വഴിയാണ് കൊവിഡ് ബാധിച്ചത്
കൂടാതെ, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 144 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 120 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 117 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 98 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 69 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 13 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
52 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 2 വീതവും, കാസർഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.