സംസ്ഥാനത്തെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡിജിപി. കടകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. കടയുടെ വലിപ്പം അനുസരിച്ച് മാത്രമേ ഉപഭോക്താക്കളെ ഉള്ളില്‍ പ്രവേശിപ്പിക്കാവൂ. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതാകും ഉചിതമെന്നും ഡിജിപി നിര്‍ദേശിച്ചു.
പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ലെന്നും ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടം കൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം കോവിഡ് കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.