ഓണം പ്രമാണിച്ചുള്ള ഇളവുകൾ ഇന്ന് മുതൽ; എന്തെല്ലാമെന്നറിയാം

ഓണക്കാലം പ്രമാണിച്ച് സർക്കാർ അനുവദിച്ച ഇളവുകൾ ഇന്ന് മുതൽ. സെപ്റ്റംബർ 2 വരെ പൊതുഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പൊതുഗതാഗതമാകാം. കെഎസ്ആർടിസി ദീർഘദൂര ബസുകൾ തുടങ്ങി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തും. ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലേക്കും പ്രധാന ഡിപ്പോകളിൽ നിന്ന് സർവീസ് ആരംഭിച്ചിട്ടുണ്ട് മാളുകൾ ഉൾപ്പെടെയുള്ള വ്യാപാരശാലകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 9…

Read More

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി

സ്വകാര്യ ബസുകളും ടൂറിസ്റ്റ് ബസുകളുമടക്കം സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ്, കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങളുടെ ജൂലൈ ഒന്നു മുതൽ മൂന്നു മാസത്തേക്കുള്ള വാഹന നികുതി പൂർണമായും ഒഴിവാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നികുതി ഇളവു നൽകിയതു പരിഗണിച്ച് നിർത്തിവച്ച സർവീസുകൾ ഓണ കാലത്ത് തന്നെ പുനരാരംഭിക്കണമെന്ന് സ്വകാര്യ ബസുടമകളോട് മന്ത്രി അഭ്യർഥിച്ചു. സ്കൂൾ ബസുകളുടെ ഏപ്രിൽ സെപ്റ്റംബർ വരെയുള്ള ആറു മാസത്തെ നികുതിയും ഒഴിവാക്കി. ആറു മാസത്തെ നികുതി ഇളവിലൂടെ സർക്കാരിന് 90 കോടിയുടെ നഷ്ടമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി…

Read More

ജോസ് കെ മാണിക്ക് പരോക്ഷ ക്ഷണവുമായി കോടിയേരി; ജോസ് പക്ഷം ഇടത്തേക്കോ

യുഡിഎഫുമായി ഇടഞ്ഞുനിൽക്കുന്ന ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗത്തിന്റെ അവസാന ഭാഗത്തിലാണ് ജോസ് കെ മാണിയെ ക്ഷണം സൂചിപ്പിക്കുന്നത്. കേരളാ കോൺഗ്രസ് എമ്മിലെ രണ്ട് എംഎൽഎമാർ യുഡിഎഫിൽ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് മാണി കേരളാ കോൺഗ്രസിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 13 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മാറാടി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാര്‍ഡ് 5), വെണ്‍മണി (2), തൈക്കാട്ടുശേരി (സബ് വാര്‍ഡ് 3, 4), കാടുകുറ്റി (10), കാട്ടൂര്‍ (സബ് വാര്‍ഡ് 9), കോലാഴി (6), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 5, 6), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (3,…

Read More

സെക്രട്ടേറിയറ്റിലെ തീപിടിത്തം: പ്രധാനപ്പെട്ട ഒരു ഫയലും കത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; അന്വേഷണം നടക്കുന്നു

സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം സംബന്ധിച്ച് രണ്ട് സംഘങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘവും ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും എല്ലാം പുറത്തുവരട്ടെ, അതിന് ശേഷം പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രധാനമായ ഒരു ഫയലുകളും കത്തിയിട്ടില്ല. എൻഐഎ ആവശ്യപ്പെട്ട എല്ലാം കൊടുക്കാൻ തയ്യാറാണ്. കത്തിയെന്ന് പറയുന്നതിൽ സുപ്രധാനമായ ഒരു ഫയലും ഇല്ല. സംഭവത്തിൽ ഗൂഡാലോചനയുണ്ടോയെന്നതടക്കം അന്വേഷിക്കുന്നുണ്ട്. എങ്ങനെയാണ് തീപിടിച്ചത്, കാരണമെന്ത്, നഷ്ടം, ഏതെല്ലാം…

Read More

ഇന്ന് സമ്പർക്കത്തിലൂടെ 2175 പേർക്ക് രോഗബാധ; ഉറവിടം അറിയാത്ത 193 കേസുകൾ

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 2175 പേർക്ക്. ഇതിൽ ഉറവിടം അറിയാത്ത 193 കേസുകളുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 331 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 225 പേർക്കും മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നുള്ള 217 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് കോട്ടയം 182, പാലക്കാട് 151, കൊല്ലം 164, ആലപ്പുഴ 146, തൃശ്ശൂർ 146, പത്തനംതിട്ട 141, എറണാകുളം 125, കണ്ണൂർ 87, വയനാട് 22, ഇടുക്കി 21 പേർക്കുമാണ് സമ്പർക്കം വഴി കൊവിഡ്…

Read More

വിലക്ക് നീക്കി; മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണത്തിന് പൂക്കള്‍ വില്‍ക്കാം

തിരുവനന്തപുരം: ഓണത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ എത്തിക്കാം. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. പൂക്കൾ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സർക്കാർ ഉത്തരവ് ചീഫ് സെക്രട്ടറി തിരുത്തി. മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാർക്കും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൂക്കൾ വിൽക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലർന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ…

Read More

കൊവിഡ് ചികിത്സയിൽ ആശങ്ക വേണ്ട; എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ സാധിക്കും

സംസ്ഥാനത്തെ കൊവിഡ് ചികിത്സയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ കേരളത്തിന് സാധിക്കും. അതേസമയം ബ്രേക്ക് ദ ചെയിൻ പ്രവർത്തനവും ജാഗ്രതയും അതിപ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു ലോക്ക് ഡൗൺ പിൻവലിച്ച് ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമായി. ഇളവുകൾ അതിന്റെ ഭാഗമായി നൽകി. ബ്രേക്ക് ദ ചെയിൻ പ്രവർത്തനവും ജാഗ്രതയും മുന്നോട്ടു കൊണ്ടുപോകണം. ജീവന്റെ വിലയുള്ള ജാഗ്രത, അതാണ് മുന്നോട്ടു വെക്കുന്ന സന്ദേശം കൊവിഡ്…

Read More

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19; 2067 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.2067 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു   അതി നിർണായക ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചു നിർത്താനായി. ലോകത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. 75,995…

Read More

സ്വർണക്കടത്ത്: അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അനിൽ നമ്പ്യാര്‍ പുറത്തിറങ്ങി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഞ്ച് മണിക്കൂറോളം നേരം അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിന് ശേഷം പുറത്തിറങ്ങിയ അനിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയ്യാറായില്ല   രാവിലെ പതിനൊന്ന് മണിയോടെയാണ് അനിൽ നമ്പ്യാർ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. ജൂലൈ അഞ്ചിന് സ്വർണം പിടികൂടിയ ദിവസം സ്വപ്‌ന സുരേഷുമായി അനിൽ നമ്പ്യാർ രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിൻരെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ സ്വപ്നയെ…

Read More