തിരുവോണം പ്രമാണിച്ച് ഓഫീസിന്
തിരുവോണം പ്രമാണിച്ച് ഓഫീസിന് അവധിയായതിനാൽ വാർത്തകൾ ഇന്ന് വെബ് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതല്ല എന്ന്, എഡിറ്റർ മെട്രോ മലയാളം ദിനപത്രം കോഴിക്കോട്

തിരുവോണം പ്രമാണിച്ച് ഓഫീസിന് അവധിയായതിനാൽ വാർത്തകൾ ഇന്ന് വെബ് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതല്ല എന്ന്, എഡിറ്റർ മെട്രോ മലയാളം ദിനപത്രം കോഴിക്കോട്
ലോക മലയാളികൾക്ക് ഇന്ന് തിരുവോണം. അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചിങ്ങ പിറവി മുതൽ കാത്തിയിരുന്ന പൊന്നോണമാണിന്ന്. മാവേലി തമ്പുരാൻ വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാൻ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്. അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കൽപത്തെ അകലംപാലിച്ചുകൊണ്ട് ആഘോഷമാക്കുക എന്നത് മഹാമാരി കാലത്തെ നീതിയാണ്. കൊവിഡിനൊപ്പം ഏറെനാൾ കഴിയേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വർഷത്തിലൊരിക്കൽ സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓർമ്മകളുമായി എത്തുന്ന ഓണനാളുകളെ അതുകൊണ്ടുതന്നെ…
ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ…
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള…
കോവിഡ് -19 മഹാമാരിയെ നേരിടാന്‍ അര്‍പ്പണബോധത്തോടെ നാമമാത്ര വേതനത്തിന് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഓണസമ്മാനമായിട്ടാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശാ മീറ്റിംഗിങ്ങില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മരെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരുന്നു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് അദ്ദേഹം കത്തെഴുതി. ആശാ വര്‍ക്കര്‍മാര്‍ക്കുളള ഓണക്കോടികള്‍ ഡി സി സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണ എം.എല്‍ എ…
തിരുവനന്തപുരം∙ 2021 ജനുവരിയിൽ സ്കൂൾ തുറക്കാനാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ അങ്കണത്തിലേക്ക് വരുന്ന കുട്ടികൾക്ക് പുതിയ സാഹചര്യം ഒരുക്കും. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളിൽ കെട്ടിട നിർമാണം നടത്തും. 27 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കും. 250 കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. എല്ലാ എൽപി സ്കൂളുകളും ഹൈടെക് ആക്കി മാറ്റാൻ ശ്രമിക്കും. 11,400 സ്കൂളുകളിൽ കംപ്യൂട്ടർ ലാബ് ഒരുക്കും. വിദ്യാശ്രീ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യും. 150 പുതിയ കോഴ്സുകൾ കോളജുകളിൽ…
കണ്ണൂർ പയ്യാവൂരിൽ മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തിൽ ഇളയകുട്ടി മരിച്ചു. യുവതിയും മൂത്ത കുട്ടിയും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ഇളയ കുട്ടി അൻസീലയാണ്(രണ്ടര വയസ്് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സ്വപ്‌ന അനീഷ്, മൂത്ത കുട്ടി (13) എന്നിവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പയ്യാവൂർ ടൗണിൽ ടെക്‌സ്റ്റൈൽസ് ഷോപ്പ് നടത്തുകയാണ് സ്വപ്‌ന. ഭർത്താവ് അനീഷ് ഇസ്രായേലിൽ ജോലി ചെയ്യുകയാണ്.
സംസ്ഥാനത്ത് നൂറ് ദിവസത്തെ പ്രത്യേക കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ഓണത്തിന് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസം തുടരും. റേഷൻ കടകൾ വഴി ഇപ്പോൾ വിതരണം ചെയ്യുന്നതു പോലെ തന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സാമൂഹ്യക്ഷേമ പദ്ധതികളാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ഐടിഎ…
ഷൊർണൂർ: കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിന് സമീപം വൈദ്യുതത്തൂണിനുമുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു. ശനിയാഴ്ച രാവിലെയാണ് പോസ്റ്റിന് മുകളിൽ പാമ്പിനെ സമീപവാസികൾ കണ്ടത്. വൈദ്യുതിവകുപ്പ് അധികൃതരെത്തി പരിശോധിച്ചപ്പോൾ പാമ്പ് ഷോക്കേറ്റ് ചത്തെന്ന് മനസ്സിലായി.വൈദ്യുതിബന്ധം വിച്ഛേദിച്ച് പാമ്പിന്റെ ജഡം താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ വാഹനത്തിൽത്തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചാണ് ചത്ത പാമ്പിനെ താഴെയിറക്കിയത്. മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്.
ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ ഓണാഘോഷം കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലും ഉള്‍പ്പെടെ എവിടെ പോയാലും ഓണം കാണാം. പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിന്ന കർഷകരെ അഭിനന്ദിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. തദ്ദേശിയ കളിപ്പാട്ട നിര്‍മാണ മേഖല ലോക മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍…