അപ്പ പാറയിൽ കോവിഡ് രോഗിയുടെ സന്ദർശനം: പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ്
കൽപ്പറ്റ: അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പിസിആർ ടെസ്റ്റിൽ കോവിഡ് പോസിറ്റീവായ മുൻ ജീവനക്കാരൻ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ മുമ്പ് ജോലി ചെയ്ത അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഇരുപത്തിയഞ്ചാം തീയതി സന്ദർശനം നടത്തിയിരുന്നു. അദ്ദേഹത്തിൻറെ കോവിഡ് പരിശോധന ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയ സാഹചര്യത്തിലാണ് സന്ദർശനത്തിന് എത്തിയത്. എന്നിരുന്നാലും പിസിആർ ടെസ്റ്റ് റിസൾട്ട് 26ന്…