ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേരിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ: നേട്ടം ന്യൂസീലാൻഡ് പ്രധാനമന്ത്രിയെ മറികടന്ന്
ലണ്ടൻ: ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരിൽ ഒന്നാം സ്ഥാനത്ത് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്ത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡേനെ പിന്തള്ളിയാണ് മന്ത്രിയുടെ നേട്ടം. കോവിഡ്-19 കാലത്ത് ലോകത്തെ മാറ്റിമറിച്ച മികച്ച 50 പേരില്‍ നിന്നാണ് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. വോട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനനിർണയം. നിപാകാലത്തും കോവിഡ് കാലത്തും മന്ത്രി കാഴ്ച വച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യൂറോപ്പില്‍…
