എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുന്നു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് സംഘം പരിശോധിക്കുന്നത്. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. എൻഎഐ അസി. പ്രോഗ്രാമർ വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന. 15 പേരടങ്ങിയ സംഘമാണ് സെക്രട്ടേറിയറ്റിലെത്തിയത്. പൊതുഭരണ വകുപ്പിന്റെ സർവർ റൂമിലും ഇവർ പരിശോധന…

Read More

വെഞ്ഞാറുമ്മൂട് ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന രണ്ട് കോൺഗ്രസുകാർ കൂടി പിടിയിൽ

തിരുവനന്തപുരം വെഞ്ഞാറുമ്മൂട് ഇരട്ട കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി പിടിയിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അൻസാർ, ഉണ്ണി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഭൂരിഭാഗം പ്രതികളും കസ്റ്റഡിയിലായി എട്ട് പേരാണ് പോലീസിന്റെ പിടിയിലായത്. നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പിടിയിലായവരെല്ലാം തന്നെ കോൺഗ്രസ് പ്രവർത്തകരാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. അൻസാർ, സജീവ്, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിക്കൊന്നത്.

Read More

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ഇന്ന് സെക്രട്ടേറിയറ്റില്‍ പരിശോധനക്കെത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റില്‍ പരിശോധനയ്‌ക്കെത്തും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എന്‍ഐഎ സംഘം എത്തുന്നത്. ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പൊതുഭരണ വകുപ്പ്…

Read More

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; അപ്പീൽ നൽകുമെന്ന് പിജെ ജോസഫ്

കേരളാ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടിക്കെതിരെ പി ജെ ജോസഫ് വിഭാഗം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്ന തർക്കത്തിൽ അന്തിമ വിധി പുറപ്പെടുവിച്ചത്. പാർട്ടിയുടെ പേര് ജോ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷനിലെ മൂന്നംഗങ്ങളിൽ രണ്ട് പേർ ജോസ് വിഭാഗത്തിന് അനുകൂലമായും ഒരാൾ ജോസഫ് വിഭാഗത്തിനും അനുകൂലമായും നിൽക്കുകയായിരുന്നു. ഭൂരിപക്ഷ തീരുമാനം ജോസ് വിഭാഗത്തിന് അനുകൂലമായതോടെയാണഅ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കെ എം മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ…

Read More

ആലപ്പുഴയിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴയിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചന്തിരൂരിലാണ് സംഭവം. പ്രതികളായ സനോജ്, സൽവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയ നാലംഗ സംഘം കത്തി ചൂണ്ടി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്

Read More

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; 1693 പേർക്ക് രോഗമുക്തി

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും,…

Read More

തിരുവോണം പ്രമാണിച്ച് ഓഫീസിന്

തിരുവോണം പ്രമാണിച്ച് ഓഫീസിന് അവധിയായതിനാൽ വാർത്തകൾ ഇന്ന് വെബ് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതല്ല എന്ന്, എഡിറ്റർ മെട്രോ മലയാളം ദിനപത്രം കോഴിക്കോട്

Read More

ലോക മലയാളികൾക്ക് ഇന്ന് തിരുവോണം

ലോക മലയാളികൾക്ക് ഇന്ന് തിരുവോണം. അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചിങ്ങ പിറവി മുതൽ കാത്തിയിരുന്ന പൊന്നോണമാണിന്ന്. മാവേലി തമ്പുരാൻ വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാൻ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്. അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കൽപത്തെ അകലംപാലിച്ചുകൊണ്ട് ആഘോഷമാക്കുക എന്നത് മഹാമാരി കാലത്തെ നീതിയാണ്. കൊവിഡിനൊപ്പം ഏറെനാൾ കഴിയേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വർഷത്തിലൊരിക്കൽ സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓർമ്മകളുമായി എത്തുന്ന ഓണനാളുകളെ അതുകൊണ്ടുതന്നെ…

Read More

സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള…

Read More