മലപ്പുറം ജില്ലയിൽ ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു
മലപ്പുറം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക് ഡൗൺ ഒഴിവാക്കിയതായി ജില്ലാ കലക്ടർ ബി ഗോപാലകൃഷ്ണൻ അറിയിച്ചു രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടയ്‌മെന്റ് സോണുകളല്ലാത്ത ,പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന സമയത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കുന്നു .വ്യാപാര സ്ഥാപനങ്ങൾക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തുറന്ന് പ്രവർത്തിക്കാവുന്നതാണ് . ജില്ലയിലെ ഹോട്ടലുകൾ,റസ്റ്റോറന്റുകൾ, ബേക്കറികൾ,കൂൾബാറുകൾ, തട്ടുകടകൾ,ടീ ഷോപ്പുകൾ അടക്കമുളള ഭക്ഷണശാലകളിൽ കോവിഡ്…
