Headlines

സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; 22 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് സംസ്ഥാനത്ത് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), സുല്‍ത്താന്‍ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), പുന്നയൂര്‍ (12), അളഗപ്പനഗര്‍ (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 6), അയവന (9), കോട്ടയം…

Read More

പ്രവേശന പരീക്ഷകള്‍ക്കായി കേരളത്തില്‍ പ്രത്യേക ട്രെയിൻ സർവീസ്

നാളെ(06.09.20) നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി 2020, പ്രവേശന പരീക്ഷകൾക്കും ഡൽഹി യൂണിവേഴ്സിറ്റി പിജി പരീക്ഷക്കും കേരളത്തിലെ സെന്ററുകളായ എറണാകുളത്തും, തിരുവനന്തപുരത്തും എത്തേണ്ട പരീക്ഷാർത്ഥികൾക്ക് കോവിഡ്-19 പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ രണ്ട് അൺ റിസർവ്ഡ് ട്രെയിൻ സർവീസ് നടത്തുന്നു. കാസർകോട് നിന്ന് ഇന്ന് വൈകിട്ട് 6.30ന് പുറപ്പെടുന്ന ആദ്യ ട്രെയിൻ നാളെ രാവിലെ 05.25 തിരുവനന്തപുരത്ത് എത്തും ഇതിന് കണ്ണൂർ, കോഴിക്കോട്, തീരുർ, ഷൊർണുർ, തൃശൂർ, ആലുവ, എറണാകുളം, ആലപ്പുഴ, കായംകുളം,…

Read More

സംസ്ഥാനത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ പരിശോധിച്ചത് 40,162 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് അനുബന്ധിച്ചുള്ള പുതിയ ലാബിന്റെ ഉദ്ഘാടനം നാളെ നടക്കും. മലപ്പറമ്പിലെ ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read More

നൂറു പിന്നിട്ട് മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താ സമ്മേളനം; റെക്കോർഡ്

മാധ്യമങ്ങളോട് അകലം പാലിക്കുന്നുവെന്നും വാർത്താ സമ്മേളനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നും പഴികേട്ട മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് 19 കാലത്തു നടത്തിയ വാർത്താ സമ്മേളനങ്ങളുടെ എണ്ണം നൂറു കവിയുന്നു. ഒരു ഭരണാധികാരിയും ഒരു വിഷയത്തിൽ ഇത്രയേറെ തവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ടാകില്ല എന്ന് മാധ്യമ ലോകം. ജനുവരിയിലെ നിയമസഭാ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദൈനംദിന വാർത്താ സമ്മേളനം ആരംഭിച്ചത്. കോവിഡ് വിവരങ്ങൾ സവിസ്തരം. മിക്ക ദിവസവും ഒരുമണിക്കൂർ നീളുന്ന വാർത്താ സമ്മേളനം. ആദ്യം വൈകീട്ട് ആറുമണിക്ക് തുടങ്ങി ഏഴിന്…

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2655 പേര്‍ക്ക്; 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2655 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 61 പേർ ആരോഗ്യ പ്രവർത്തകരാണ് കഴിഞ്ഞ 24 മണിക്കൂറിൽ 40,168 സാമ്പിളുകൾ പരിശോധിച്ചതായും…

Read More

സെപ്റ്റംബര്‍ 5ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: 2020 സെപ്റ്റംബര്‍ 5ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്….

Read More

കൊവിഡ്: കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ കുറച്ചു

കൊച്ചി: ഈ മാസം ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന കൊച്ചി മെട്രോയുടെ യാത്ര നിരക്കുകള്‍ കെഎംആര്‍എല്‍ കുറച്ചു. നിലവില്‍ ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇതില്‍ പത്ത് ശതമാനം കൂടി ഇളവ് ലഭിക്കും. നിരക്ക് സ്ലാബുകള്‍ നാലാക്കിയും കുറച്ചു. 10,20, 30, 50 ടിക്കറ്റ് നിരക്ക് സ്ലാബുകളാണ് ഇനിയുണ്ടാവുക. 20 രൂപക്ക് അഞ്ചു സ്റ്റേഷന്‍ വരെയും 30 രൂപക്ക് 12 സ്റ്റേഷന്‍ വരെയും യാത്ര ചെയ്യാം….

Read More

സീറ്റ് മോഹിച്ച് ജോസ് കെ മാണി എൽഡിഎഫിലേക്ക് വരേണ്ടെന്ന് മാണി സി കാപ്പൻ

പാല- കുട്ടനാട് സീറ്റുകള്‍ മോഹിച്ച്‌ ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടെന്ന് എം.എല്‍.എ മാണി സി കാപ്പന്‍. എന്‍.സി.പിയുടെ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല. ജോസ് കെ.മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ.മാണി വരുന്നുവെന്ന പേരില്‍ ഒരു ചര്‍ച്ച മുന്നണിയില്‍ വന്നിട്ടില്ല. 52 വര്‍ഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. അതേസമയം കുട്ടനാട്ടില്‍ സീറ്റില്‍ എന്‍.സി.പി മത്സരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. തോമസ് കെ…

Read More

കുട്ടനാട്ടിൽ തോമസ് കെ തോമസ് എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ചത് എ കെ ശശീന്ദ്രൻ

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസ് എൽ ഡി എഫ് സ്ഥാനാർഥിയാകും. എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എൽഡിഎഫ് യോഗം ചേർന്ന് സ്ഥനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു അന്തരിച്ച മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. തോമസിനെ സ്ഥാനാർഥിയാക്കുന്നതിൽ എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ എൻസിപിയോട് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ പാർട്ടിയിൽ…

Read More

കണ്ണൂർ ഇരിക്കൂറിൽ തമിഴ്‌നാട് സ്വദേശിയായ യുവതി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ ഇരിക്കൂറിൽ തമിഴ്‌നാട് സ്വദേശിയായ യുവതി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. തിരുച്ചിറപ്പള്ളി പുതുക്കോട്ട സ്വദേശി അംബികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ്സായിരുന്നു. ജലനിധി പദ്ധതിക്കായി ജോലിക്കെത്തിയ നാഗരാജന്റെ ഭാര്യയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഇരിക്കൂറിലെ ക്വാർട്ടേഴ്‌സിലായിരുന്നു താമസം.

Read More