അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഓണക്കാലത്ത് കടകളിലും മറ്റും പതിവിൽ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തിൽ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. വീട്ടിൽ ആർക്കെങ്കിലും ലക്ഷണമുണ്ടെങ്കിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. അൺലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ…

Read More

മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്തു; കൂടുതൽ മുറിവുകൾ കണ്ടെത്തി

വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്. അതിനു മുമ്പായി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആദ്യം നടത്തിയ ഇൻക്വസ്റ്റ് നടപടിയിലും പോസ്റ്റുമോർട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ കൂടി ഇന്ന് നടത്തിയ ഇൻക്വിസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സബ് കളക്ടർ, സി.ബി.ഐ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ്…

Read More

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യായന വര്‍ഷം പ്ലസ് വണ്‍, ബിരുദം, പി.ജി കോഴ്‌സുകള്‍ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ), പോളിടെക്‌നിക്ക്, ഐ.ടി.ഐ, ബി.എഡ്, ടി.ടി.സി എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സെപ്തംബര്‍ 30വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 206878, 9496441862

Read More

കണ്ണൂരിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം; പിടിയിലായ ഓട്ടോ ഡ്രൈവർ കുറ്റം സമ്മതിച്ചു

കണ്ണൂർ കേളകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതി ശോഭയുടെ മരണം കൊലപാതകമെന്ന് പോലീസ്. പത്ത് ദിവസം മുമ്പാണ് 37കാരിയായ ശോഭയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഇരിട്ടി കോളയാട് സ്വദേശി വിപിൻ കെ ആണ് അറസ്റ്റിലായത്. ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു കൊലപ്പെടുത്തിയ ശേഷം ശോഭയുടെ സ്വർണവും മൊബൈലും പ്രതി കൈക്കലാക്കിയിരുന്നു. ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ശോഭയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. വിപിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞ ശോഭ ഇതേ ചൊല്ലി വഴക്കിട്ടു. ഇത്…

Read More

കണ്ണൂർ പരിയാരത്ത് കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

കണ്ണൂർ പരിയാരത്ത് കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു. ചാല സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 60 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രവീന്ദ്രൻ ഇന്നലെയാണ് രവീന്ദ്രനെയും ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലെ ശുചിമുറിയിൽ തോർത്തുമുണ്ടിലാണ് ഇയാൾ തൂങ്ങിമരിച്ചത്. രവീന്ദ്രൻ ഓട്ടോ റിക്ഷ ഡ്രൈവറാണ്. ഇയാളുടെ സമ്പർക്കപട്ടികയിൽ നിരവധി പേരുണ്ട്.

Read More

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാക്കുതർക്കം; തിരുവനന്തപുരത്ത് ഗുണ്ടാനേതാവിന് വെട്ടേറ്റു

തിരുവനന്തപുരം ശ്രീകാര്യത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ. ഗുണ്ടാനേതാവ് ശരത് ലാലിന് വെട്ടേറ്റു. ദീപു എന്നയാളാണ് വെട്ടിയത്. ഇയാൾ ഒളിവിലാണ്. ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കു തർക്കമുണ്ടാകുകയും അത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു തർക്കത്തിനിടെ ബൈക്കിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടന്ന ശരത് ലാൽ തിരികെ ദീപുവിന്റെ അടുത്തേക്ക് വരുന്നതും ഈ സമയം ബാഗിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി എടുത്ത് ശരത് ലാലിനെ ദീപു വെട്ടുന്നതിന്റെയും ദൃശ്യങ്ങൾ പ്രദേശത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെട്ട് കൊണ്ട ശരത് ലാൽ ആക്കുളം…

Read More

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പിതാവ് മരിച്ചു. കറുകച്ചാല്‍ ശാന്തിപുരം റൈട്ടന്‍കുന്ന് ചക്കുങ്കല്‍ കൊച്ചൂട്ടി എന്ന് വിളിക്കുന്ന ജോണ്‍ ജോസഫ് (65) ആണ് മരിച്ചത്. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം. കറുകച്ചാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മകന്‍ ജോസി ജോണിനെ (37) കോടതി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാവിലെ 11നായിരുന്നു ക്രൂരമായ മര്‍ദനത്തിന് ഇരയായത്. മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മ (62)യെയും മര്‍ദിച്ചെന്നാണ് പൊലീസ് കേസ്. ജോണിനെ കട്ടിലില്‍…

Read More

വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ വാക്‌സിനാണ് നാം ഇപ്പോൾ ഫലവത്തായി നടപ്പാക്കേണ്ടത്. അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പുലർത്തണം. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നിൽ കണ്ട് വേണം ജാഗ്രത പുലർത്തേണ്ടത്. ഓണാവധിക്കാലത്ത് നമ്മുടെ മാർക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന്റെ തോത് വർധിച്ചിട്ടുണ്ട്. ആളുകൾ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്….

Read More

ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല ആരംഭിക്കും; മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല ആരംഭിക്കും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഒക്‌ടോബർ രണ്ടിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലമാണ് സർവകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങൾ സംയോജിപ്പിച്ചാണ്ഈ ഓപ്പൺ യൂണിവേഴ്‌സിറ്റി ആരംഭിക്കുക. ഏതുപ്രായത്തിലുള്ളവർക്കും പഠിക്കാൻ അവസരം ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കാതെ ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും ഓപ്പൺ…

Read More

ഇന്ന് രോഗമുക്തി നേടിയത് 1950 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 21,516 പേർ

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1950 പേർ. ഇതിൽ കൂടുതലും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 343 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 212 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി കൂടാതെ കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ 22 നിന്നുള്ള പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 209 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും,…

Read More