Headlines

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം ;ട്രയൽ അലോട്ട്‌മെന്റ് ഫലം നാളെ

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് നാളെ (സെപ്റ്റംബർ 5ന്) രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ…

Read More

സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് പതിനൊന്ന് കൊവിഡ് മരണം. സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യമുള്ളത്. ഓഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂർ വടക്കാഞ്ചേരി സ്വദേശി റാഫേൽ (78), മലപ്പുറം ഒളവറ്റൂർ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുൾ റഹ്മാൻ (60), കണ്ണൂർ വളപട്ടണം സ്വദേശി വാസുദേവൻ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂർ ആലക്കോട് സ്വദേശി സന്തോഷ്‌കുമാർ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി…

Read More

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; 28 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ കുഴുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 3), മഞ്ഞല്ലൂര്‍ (സബ് വാര്‍ഡ് 5), നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 12), പൈങ്കോട്ടൂര്‍ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (10, 22 (സബ് വാര്‍ഡ്), ചിങ്ങോലി (സബ് വാര്‍ഡ് 9), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 12, 13), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (വാര്‍ഡ് 4), വെള്ളാവൂര്‍ (10), തലയാഴം (11), വയനാട്…

Read More

വയനാട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്; 68 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ, 28 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (04.09.20) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്ന് വന്ന 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1644 ആയി. ഇതില്‍ 1370 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവര്‍: കര്‍ണാടകയില്‍ നിന്നു വന്ന…

Read More

സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;11 മരണം

സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി…

Read More

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കും

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഉപതെരഞ്ഞെടുപ്പും നടക്കുക. നവംബറിലാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഇതിനൊപ്പം രാജ്യത്തെ 65 നിയമസഭ ഉപതെരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിരിക്കുന്നത്. തീയതികൾ പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങൾ പാലിക്കണമെന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരും ദിവസങ്ങളിൽ അറിയിക്കും തോമസ് ചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് കുട്ടനാട് സീറ്റിൽ ഒഴിവ് വന്നത്. വിജയൻ പിള്ളയുടെ മരണത്തോടെയാണ് ചവറയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Read More

അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഓണക്കാലത്ത് കടകളിലും മറ്റും പതിവിൽ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തിൽ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. വീട്ടിൽ ആർക്കെങ്കിലും ലക്ഷണമുണ്ടെങ്കിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. അൺലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ…

Read More

മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്തു; കൂടുതൽ മുറിവുകൾ കണ്ടെത്തി

വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്. അതിനു മുമ്പായി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആദ്യം നടത്തിയ ഇൻക്വസ്റ്റ് നടപടിയിലും പോസ്റ്റുമോർട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ കൂടി ഇന്ന് നടത്തിയ ഇൻക്വിസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സബ് കളക്ടർ, സി.ബി.ഐ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ്…

Read More

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യായന വര്‍ഷം പ്ലസ് വണ്‍, ബിരുദം, പി.ജി കോഴ്‌സുകള്‍ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ), പോളിടെക്‌നിക്ക്, ഐ.ടി.ഐ, ബി.എഡ്, ടി.ടി.സി എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സെപ്തംബര്‍ 30വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 206878, 9496441862

Read More

കണ്ണൂരിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം; പിടിയിലായ ഓട്ടോ ഡ്രൈവർ കുറ്റം സമ്മതിച്ചു

കണ്ണൂർ കേളകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതി ശോഭയുടെ മരണം കൊലപാതകമെന്ന് പോലീസ്. പത്ത് ദിവസം മുമ്പാണ് 37കാരിയായ ശോഭയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഇരിട്ടി കോളയാട് സ്വദേശി വിപിൻ കെ ആണ് അറസ്റ്റിലായത്. ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു കൊലപ്പെടുത്തിയ ശേഷം ശോഭയുടെ സ്വർണവും മൊബൈലും പ്രതി കൈക്കലാക്കിയിരുന്നു. ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ശോഭയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. വിപിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞ ശോഭ ഇതേ ചൊല്ലി വഴക്കിട്ടു. ഇത്…

Read More