Headlines

വയനാട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ:വെള്ളാരംകുന്ന് ജംഗ്ഷന് സമീപത്തെ കടയിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുന്തട്ട പുന്നക്കോട് സലീം (56) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കടക്കുള്ളിലെ ഡെസ്‌കിന് മുകളില്‍ സലീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

Read More

കണ്ടെയിനർ ലോറിയിൽ കടത്തുകയായിരുന്ന 600 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് കഞ്ചാവുമായെത്തിയ കണ്ടെയിനര്‍ ലോറി പിടികൂടി. ആറ്റിങ്ങല്‍ കോരാണി ജംഗ്ഷന് സമീപത്തുവച്ചാണ് ലോറി പിടികൂടിയത്. 600 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികളെ പിടികൂടി. കഞ്ചാവ് എത്തിച്ച ചിറയിന്‍കീഴ് സ്വദേശി ഒളിവിലാണ്. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട. പി അനികുമാര്‍, മുകേഷ്, പ്രിവന്‍റീവ് ഓഫീസര്‍ മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Read More

ഇടത്തേക്കോ വലത്തേക്കോ; ജോസ് വിഭാഗത്തിന്റെ ഭാവി നിർണയിക്കാൻ ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം

ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. യുഡിഎഫിൽ തുടരണോ അതോ എൽഡിഎഫിലേക്ക് പോകണോ എന്ന കാര്യത്തിൽ യോഗത്തിൽ ചർച്ചയുണ്ടാകും. യുഡിഎഫ് വിട്ടാൽ ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇടതുപക്ഷത്തേക്ക് പോകുകയാണെങ്കിൽ പാർട്ടിയുടെ ഭാവി എന്താകുമെന്നതിനെ കുറിച്ചും ചർച്ചകൾ നടക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പും വരാനിരിക്കെ സ്വീകരിക്കേണ്ട നിലപാടുകളും ഇന്നത്തെ…

Read More

സ്വപ്നയുടെ മൊഴി പുറത്തായത് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്നും: ഐബി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍നിന്നെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഫോണിൽ ചിത്രീകരിച്ച മൊഴിയാണ് പുറത്തുപോയത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുളള മൊബൈലില്‍ നിന്നാണ് മൊഴിപ്പകര്‍പ്പിന്റെ ചിത്രം പുറത്തായത്. ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെ സ്വപ്ന നൽകിയ മൊഴി മാത്രമാണ് പുറത്തായത്. മൊഴി ചോര്‍ന്നതിന്റെ പേരില്‍ അന്വേഷണസംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍എസ്ദേവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് ഐബി നല്‍കിയിരിക്കുന്നത്. എന്‍എസ് ദേവിന്റെ ആവശ്യപ്രകാരമാണ് ഇക്കാര്യത്തില്‍…

Read More

വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി

കല്‍പറ്റ: വയനാട്ടില്‍ അര്‍ബുദ രോഗത്തിന് ചികില്‍സയിലിരിക്കെ കൊവിഡ് ബാധിതനായ മധ്യ വയസ്‌കന്‍ മരിച്ചു. പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് മടത്തില്‍ വീട്ടില്‍ മമ്മൂട്ടിയാണു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: ആയിശ. മക്കള്‍: ഇബ്രാഹിം, റിയാസ്, സാബിത്ത്. മരുമക്കള്‍: റംഷിന, മുബീന. സലാല കെഎംസിസി ഭാരവാഹി മടത്തില്‍ അബ്ദുല്ല സഹോദരനാണ്.

Read More

കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കൊവിഡ്: 2433 പേർക്ക് സംമ്പർക്കം വഴി

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും,…

Read More

സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; 22 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് സംസ്ഥാനത്ത് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), സുല്‍ത്താന്‍ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), പുന്നയൂര്‍ (12), അളഗപ്പനഗര്‍ (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 6), അയവന (9), കോട്ടയം…

Read More

പ്രവേശന പരീക്ഷകള്‍ക്കായി കേരളത്തില്‍ പ്രത്യേക ട്രെയിൻ സർവീസ്

നാളെ(06.09.20) നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി 2020, പ്രവേശന പരീക്ഷകൾക്കും ഡൽഹി യൂണിവേഴ്സിറ്റി പിജി പരീക്ഷക്കും കേരളത്തിലെ സെന്ററുകളായ എറണാകുളത്തും, തിരുവനന്തപുരത്തും എത്തേണ്ട പരീക്ഷാർത്ഥികൾക്ക് കോവിഡ്-19 പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ രണ്ട് അൺ റിസർവ്ഡ് ട്രെയിൻ സർവീസ് നടത്തുന്നു. കാസർകോട് നിന്ന് ഇന്ന് വൈകിട്ട് 6.30ന് പുറപ്പെടുന്ന ആദ്യ ട്രെയിൻ നാളെ രാവിലെ 05.25 തിരുവനന്തപുരത്ത് എത്തും ഇതിന് കണ്ണൂർ, കോഴിക്കോട്, തീരുർ, ഷൊർണുർ, തൃശൂർ, ആലുവ, എറണാകുളം, ആലപ്പുഴ, കായംകുളം,…

Read More

സംസ്ഥാനത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ പരിശോധിച്ചത് 40,162 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് അനുബന്ധിച്ചുള്ള പുതിയ ലാബിന്റെ ഉദ്ഘാടനം നാളെ നടക്കും. മലപ്പറമ്പിലെ ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read More

നൂറു പിന്നിട്ട് മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താ സമ്മേളനം; റെക്കോർഡ്

മാധ്യമങ്ങളോട് അകലം പാലിക്കുന്നുവെന്നും വാർത്താ സമ്മേളനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നും പഴികേട്ട മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് 19 കാലത്തു നടത്തിയ വാർത്താ സമ്മേളനങ്ങളുടെ എണ്ണം നൂറു കവിയുന്നു. ഒരു ഭരണാധികാരിയും ഒരു വിഷയത്തിൽ ഇത്രയേറെ തവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ടാകില്ല എന്ന് മാധ്യമ ലോകം. ജനുവരിയിലെ നിയമസഭാ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദൈനംദിന വാർത്താ സമ്മേളനം ആരംഭിച്ചത്. കോവിഡ് വിവരങ്ങൾ സവിസ്തരം. മിക്ക ദിവസവും ഒരുമണിക്കൂർ നീളുന്ന വാർത്താ സമ്മേളനം. ആദ്യം വൈകീട്ട് ആറുമണിക്ക് തുടങ്ങി ഏഴിന്…

Read More