Headlines

തട്ടിപ്പ് കേസ് പ്രതിയായ കമറുദ്ദീനോട് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ലീഗ് ആവശ്യപ്പെട്ടു

ജ്വല്ലറി തട്ടിപ്പ്, വഞ്ചനാ കേസ്, ചെക്ക് തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നിർദേശം നൽകി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തട്ടിപ്പ് കേസിലെ പ്രതിയെ സ്ഥാനത്ത് നിന്ന് മാറ്റി വെള്ള പൂശാൻ മുസ്ലീം ലീഗിന്റെ ശ്രമം ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള, സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സിടി അഹമ്മദാലി എന്നിവരുടെ പേരുകളാണ് യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക്…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമായി. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ കനക്കാൻ കാരണം. കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്….

Read More

ആംബുലന്‍സ് പീഡനം; പ്രതി നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ആറന്മുള ആംബുലൻസ് പീഡനക്കേസ് പ്രതി നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഐ.പി.സി 376 , 366 , 342 , 323 , 354 , 354 ബി വകുപ്പുകളാണ് പ്രതി നൊഫലിനെതിരെ ചുമത്തിയത്. പീഡനം നടന്ന ആറന്മുള നാൽക്കാലിക്കലില്‍ പ്രതിയെ എത്തിച്ച് അന്വേഷണ സംഘം ഇന്നലെ…

Read More

ആശങ്കയകലാതെ കോഴിക്കോട്; ഇന്ന് 264 പേർക്ക് കൊവിഡ്, 230 പേർക്കും രോഗം സമ്പർക്കം വഴി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 264 കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഇവരിൽ 230 പേർക്കും സമ്പർക്കം വഴിയാണ് രോഗ വ്യാപനമുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 16 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തവയിൽ ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേർ വിദേശത്ത് നിന്നും പതിനൊന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. വടകര 36 പേർക്കും കൊയിലാണ്ടിയിൽ 26 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. രണ്ട് ആരോഗ്യ…

Read More

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എങ്കിലും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുകയാണ്. കനിവ് 108 ആംബുലന്‍സ് സര്‍വീസില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെ ഇഎംആര്‍ഐയോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ…

Read More

ഇന്ന് രോഗമുക്തി 2196 പേർക്ക്; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 22,676 പേർ

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2196 പേർ. ഇതിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും 618 പേരുണ്ട്. കൊല്ലം ജില്ലയിൽ 204 പേരുടെയും പത്തനംതിട്ട ജില്ലയിൽ 88 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 130 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയിൽ…

Read More

സംസ്ഥാനത്ത് പുതുതായി 23 ഹോട്ട് സ്‌പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), വടശേരിക്കര (സബ് വാര്‍ഡ് 9), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇരവിപ്പേരൂര്‍ (സബ് വാര്‍ഡ് 1), അരുവാപ്പുലം (സബ് വാര്‍ഡ് 8, 9), നെടുമ്പ്രം (സബ് വാര്‍ഡ് 12), നരനംമൂഴി (സബ് വാര്‍ഡ് 7), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ പെരിഞ്ഞാനം (വാര്‍ഡ് 1), വലപ്പാട് (5, 10, 13 (സബ് വാര്‍ഡ്), പാവറട്ടി…

Read More

പിടി തരാതെ കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169…

Read More

കോവിഡും ഹോമിയോ മരുന്നും: ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പ്രതികരിച്ചു. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞത്. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം വേഗത്തില്‍ ഭേദമായിട്ടുണ്ട്. മൂന്നോ നാലോ…

Read More