Headlines

പൊന്നാനിയിൽ നിന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

പൊന്നാനിയിൽ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ തന്നെയാണ് ഇവരെ കണ്ടെത്തിയത്. പൊന്നാനിയിൽ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ മഹാലക്ഷ്മി ബോട്ടാണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തിൽപ്പെട്ടത് നാസർ, കുഞ്ഞാൻബാവു, മുനവിർ, സുബൈർ, ഷബീർ, ഇതരസംസ്ഥാന തൊഴിലാളി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം നിറഞ്ഞ് മുങ്ങുകയാണെന്ന് പുലർച്ചെ ഇവർ ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. ബോട്ട് പൂർണമായും മുങ്ങിപ്പോയി.

Read More

വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്ക്കടിഞ്ഞു

കോഴിക്കോട്‌: കോഴിക്കോട് വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്ക്കടിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കടലില്‍പോയ ഫൈബര്‍ വള്ളം രണ്ടായി പിളര്‍ന്ന നിലയിലാണ് കോഴിക്കോട് ബീച്ചില്‍ കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നത് ആറു മല്‍സ്യത്തൊഴിലാളികളായിരുന്നു. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജെ മത്ത്യാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കഴിഞ്ഞ മൂന്നാം തീയതിയാണ് ഇവർ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. ഇവർ സഞ്ചരിച്ച തകർന്ന ബോട്ട് ഇന്ന് പുലർച്ചെയാണ് കോഴിക്കോട് കടപ്പുറത്ത് അടിഞ്ഞത്. മറ്റൊരു ബോട്ടിലാണ് ഇവർ ബേപ്പൂർ തുറമുഖത്ത് തിരിച്ചെത്തിയത്. അതേസമയം, മലപ്പുറം പൊന്നാനിയില്‍ നിന്നും താനൂരില്‍…

Read More

വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എംപിമാർ ഒറ്റക്കെട്ടായി എതിർക്കും; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം പാർലമെന്റിൽ ഒറ്റക്കെട്ടായി ഉന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഓൺലൈൻ വഴിയാണ് യോഗം ചേർന്നത്. യോഗത്തിൽ ശശി തരൂർ എം പി മാത്രമാണ് വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ചത്. സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ചുള്ള നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് കേന്ദ്രത്തോട്…

Read More

കൊച്ചി മെട്രോ തൈക്കുടം-പേട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അധ്യക്ഷത വഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്. പേട്ട മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയ്ൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എം സ്വരാജ്, പി ടി തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഉടൻ അന്തിമ അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി…

Read More

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം; ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകർ അറസ്റ്റിൽ. കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് ആണ് അറസ്റ്റിലായത്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണ കാലാവധിക്ക് ശേഷം കടയ്ക്കൽ ആരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയയായി. പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ജോലിയുടെ ആവശ്യത്തിനായി സർട്ടിഫിക്കറ്റ് ലഭിക്കാനായി ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം…

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് യാത്രക്കാർ പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു. രണ്ട് വിമാനങ്ങളില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 653 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും ജിദ്ദയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്പീക്കറിനുള്ളിലും ട്രോളി ബാഗിന്റെ വീലുകള്‍ക്കുളളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അതിനിടെ ഇന്നലെ ഡി ആ​ര്‍ ​ഐ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണം കടത്താന്‍ സഹായിച്ച നാലുപേര്‍ കസ്റ്റഡിയിലായി. വിമാനത്താവളത്തിലെ ക്ലീനിംഗ് വിഭാഗത്തിലെ സൂപ്പര്‍വൈസര്‍മാരാണ് കസ്റ്റഡിയിലുളളത്

Read More

കരടിയുടെ ആക്രമണത്തിൽ 14-കാരന് പരിക്ക്‌; അച്ഛനും സഹോദരനും രക്ഷപ്പെട്ടു

മറയൂർ: ചിന്നാർ വന്യജീവിസങ്കേതത്തിൽ കരടിയുടെ ആക്രമണത്തിൽ 14-കാരന് പരിക്കേറ്റു. അച്ഛനും സഹോദരനും രക്ഷപ്പെട്ടു. മറയൂർ പഞ്ചായത്തിൽ പുതുക്കുടി ഗോത്രവർഗ കോളനി സ്വദേശി അരുൺകുമാറിന്റെ മകൻ കാളിമുത്തു (14)വിനാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. അരുൺകുമാറും മക്കളായ വിജയകുമാറും കാളിമുത്തുവും ഞായറാഴ്ച രാവിലെ 10-ന് വീടിന് സമീപം നിർമിക്കുന്ന മൺവീടിന് ഉപയോഗിക്കാൻ വള്ളി (പാൽക്കൊടി) ശേഖരിക്കാനായി സമീപമുള്ള മലയിൽ പോയതാണ്. ഈ സമയത്ത് അപ്രതീക്ഷിതമായിവന്ന മൂന്ന് കരടികളിലൊന്ന് കാളിമുത്തുവിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ മറിച്ചിട്ട് കരടി കാലിൽകടിച്ചു. അരുൺകുമാറും…

Read More

ഡിആർഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: കരിപ്പൂർ വിമാനത്താവളത്തിലെ നാല് ജീവനക്കാർ പിടിയിൽ

കരിപ്പൂർ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നത് തടഞ്ഞ ഡിആർഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച നാല് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പർ വൈസർമാരാണ് ഇവർ വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിലേക്ക് കടത്തി കൊണ്ടുവന്നത് ഒന്നിലേറെ യാത്രക്കാരാണെന്ന നിഗമനത്തിലാണ് ഡിആർഐ. ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട അരീക്കോട് പത്തനാപുരം സ്വദേശി ഫസലിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് ബൈക്കിലെത്തിയ ഡിആർഐ സംഘം സ്വർണം കടത്തുകയായിരുന്ന സംഘം വന്ന ഇന്നോവ കാറിന്…

Read More

യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ അടിത്തറ ശക്തമാണ്. ഉപതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണ്. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. യുഡിഎഫ് ഭരിക്കുമ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. അത് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. ചവറയിൽ യുഡിഎഫ് ജയിച്ച പ്രതീതിയാണ് ഇപ്പോഴുള്ളത്. ഷിബു ബേബി ജോണിനെതിരെ ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താൻ പോലും ഇടതു മുന്നണിക്ക് സാധിച്ചിട്ടില്ല എൽ ഡി എഫിന്റെ കോട്ടയായ കുട്ടനാട്ടിലും വിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

Read More

പൊന്നാനിയിൽ നിന്ന് പോയ ബോട്ട് കടലിൽ മുങ്ങി; ആറ് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

പൊന്നാനിയിൽ നിന്നും പോയ ബോട്ട് അപകടത്തിൽപ്പെട്ട് ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. ബോട്ട് കടലിൽ മുങ്ങി കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ സന്ദേശം അയച്ചിരുന്നു. എറണാകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ടുള്ളത്. രക്ഷാപ്രവർത്തനം തുടരുകയാണ്. എട്ട് മണിക്കൂറായി ഇവർക്കായുള്ള തെരച്ചിൽ കോസ്റ്റ് ഗാർഡ് തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായത് തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. പുലർച്ചെ നാല് മണി വരെ ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നു. ഇതിന് ശേഷം ആശയവിനിമയം സാധ്യമായിട്ടില്ല. അതിശക്തമായ മഴയാണ് മേഖലയിൽ ഇന്നലെയുണ്ടായിരുന്നത്. ബോട്ട് അപകടത്തിൽപ്പെടാനുള്ള കാരണം വ്യക്തമല്ല

Read More