കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 1.3 മീറ്ററാണ് ഉയര്‍ത്തിയത്. കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. അതേസമയം, തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴ തുടരുകയാണ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍…

Read More

കിക്ക് ബോക്‌സിങ് താരം കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: കിക്ക് ബോക്‌സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന്‍ ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് ഹരികൃഷ്ണനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടത്തിനുള്ളിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. താനൂര്‍ പോലിസ് സ്ഥലത്തെത്തി. മൃതദേഹം മോര്‍ച്ചറിയില്‍. കിക്ക് ബോക്‌സിങ്ങില്‍ സംസ്ഥാന, ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്

Read More

ആറൻമുള പീഡനം: കൊലക്കേസ് പ്രതിയെങ്ങനെ ആംബുലൻസ് ഡ്രൈവറായി എന്ന് ചെന്നിത്തല; ഉന്നതതല അന്വേഷണം വേണം

ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് രോഗി ആംബുലൻസിൽ പീഡനത്തിന് ഇരയായത് ഞെട്ടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവർ ആയെന്നും ഇയാളെ ആര് നിയോഗിച്ചുവെന്നും അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഡ്രൈവർ മാത്രം ഉണ്ടായത് സംശയാസ്പദമാണ്. ആംബുലൻസിൽ പോലും രോഗികൾക്ക് പീഡനം എൽക്കേണ്ട സാഹചര്യമാണ്. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണം. കുറ്റക്കാർക്ക് എതിരെ നടപടി…

Read More

കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

ആറന്മുളയില്‍ കൊവിഡ് രോഗി പീഡനത്തിനിരയായ സംഭവത്തില്‍ വനിതാ കമ്മീഷന്‍. സ്വമേധയാ കേസെടുത്തു. പീഡന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട എസ് പി കെ ജി സൈമണിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഷാഹിദാ കമാല്‍ വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്….

Read More

ബാണാസുരസാഗര്‍ അണയില്‍ കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങുന്നു

കൽപ്പറ്റ : -ബാണാസുരസാഗര്‍ അണയില്‍ ഫിഷറീസ് വകുപ്പ് കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങുന്നു.അണയുടെ കുറ്റിയാംവയല്‍ ഭാഗത്താണ് മത്സ്യക്കൃഷി ആരംഭിക്കുന്നതെന്നു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.ചിത്ര പറഞ്ഞു.ഒമ്പതു ബ്ലോക്കുകളിലായി 90 കുടുകളിലാണ് മത്സ്യക്കൃഷി നടത്തുക.ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളില്‍ നിക്ഷേപിക്കുക.നീറ്റിലിറക്കുന്ന കൂടിലെ വലയിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പു നടത്താനാകും. വൈദ്യുതി വകുപ്പിനു കീഴിലാണ് ബാണാസുരസാഗര്‍ അണ.കല്‍പ്പറ്റയില്‍നിന്നു ഏകദേശം 21 കിലോമീറ്റര്‍ മാറി പടിഞ്ഞാറത്തറയ്ക്കടുത്താണ് അണക്കെട്ടുള്ളത്. ജലവൈദ്യുതി ഉത്പാദനത്തിനു കക്കയം ഡാമില്‍ ജലമെത്തിക്കുന്നതു ബാണാസുരസാഗര്‍ അണയില്‍നിന്നാണ്.വൈദ്യുതി വകുപ്പ്…

Read More

ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ല: പി ജെ ജോസഫ്

ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കേരളാ കോൺഗ്രസിൽ ജോസ് കെ മാണി-ജോസഫ് പോര്‍ വിളികളും ചിഹ്നം വിവാദവും തുടരുന്നു. ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ലെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണ്. കോടതി വിധി പ്രകാരം ജോസ് കെ മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ അധികാരമില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു. ‘ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടിൽ 8 ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ ചിഹ്നം…

Read More

തെക്കൻ ജില്ലകളിൽ മഴ ശക്തം; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം. കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറേക്ക് നീങ്ങുന്നതും മഴ ശക്തമാകാൻ കാരണമായി. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Read More

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു; തെരഞ്ഞെടുപ്പ് ചുമതല നൽകി

പി കെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് ചുമതല മുസ്‍ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ഉന്നതാധികാര സമിതി യോഗത്തിന്റേതാണ് തീരുമാനം. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ദേശീയതലത്തിലുള്ള ചുമതലകള്‍ വഹിക്കുമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് പുറത്ത് മറ്റ് പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമില്ല. നീക്കുപോക്കുകള്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള തദ്ദേശ…

Read More

കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ കൊലക്കേസിലെ പ്രതി; അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട :കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ നൗഫല്‍ കൊലക്കേസ് കേസ് പ്രതി. 2018 ല്‍ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ആംബുലന്‍സ് ഡ്രൈവറായതെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമണ്‍ പറഞ്ഞു. ദാര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടി. കൊവിഡ് പരിശോധനക്ക് ശേഷം കൂടുതല്‍ ചോദ്യം ചെയ്യലടക്കം നടക്കുമെന്നും പൊലീസ് വിശദീകരിച്ചു….

Read More

വഞ്ചനാ കേസിന് പുറമെ എം സി കമറുദ്ദീനെതിരെ ചെക്ക് തട്ടിപ്പ് കേസും; കോടതി സമൻസ് അയച്ചു

വഞ്ചനകേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീം ലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകർക്ക് വണ്ടി ചെക്കുകൾ നൽകിയെന്നാണ് കേസ്. മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും കയ്യൊഴിഞ്ഞെന്ന് ലീഗ് അനുഭാവികളായ നിക്ഷേപകർ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കള്ളാർ സ്വദേശി സുബീർ നിക്ഷേപമായി നൽകിയ…

Read More