കരിപ്പൂർ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നത് തടഞ്ഞ ഡിആർഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച നാല് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പർ വൈസർമാരാണ് ഇവർ
വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിലേക്ക് കടത്തി കൊണ്ടുവന്നത് ഒന്നിലേറെ യാത്രക്കാരാണെന്ന നിഗമനത്തിലാണ് ഡിആർഐ. ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട അരീക്കോട് പത്തനാപുരം സ്വദേശി ഫസലിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്
ബൈക്കിലെത്തിയ ഡിആർഐ സംഘം സ്വർണം കടത്തുകയായിരുന്ന സംഘം വന്ന ഇന്നോവ കാറിന് കൈ കാണിച്ചപ്പോൾ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഡിആർഐ ഓഫീസർ ആൽബർട്ട് ജോർജ്, ഡ്രൈവർ നജീബ് എന്നിവർക്ക് പരുക്കേറ്റു. നജീബിന്റെ പരുക്ക് സാരമുള്ളതാണ്. സംഭവത്തിൽ സ്വർണം കടത്തിയ കൊടുവള്ളി സ്വദേശി നിസാർ പിടിയിലായിട്ടുണ്ട്