പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച ഫാം ഉടമ മത്തായിയുടെ മൃതദേഹം ഞായറാഴ്ച സംസ്‌കരിക്കും. ഇതിന് മുന്നോടിയായി മൃതദേഹം വെള്ളിയാഴ്ച റീ പോസ്റ്റുമോർട്ടം നടത്തും. കേസ് സിബിഐ ഏറ്റെടുത്തതിനെ തുടർന്നാണ് നടപടി.
ശനിയാഴ്ച രാവിലെ 9 മണിയോടെ വടശ്ശേരിക്കര അരീക്കക്കാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. മൂന്നരയോടെയാണ് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക.
കഴിഞ്ഞ 38 ദിവസമായി മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധിക്കുകയാണ് ബന്ധുക്കൾ. കേസ് സിബിഐ ഏറ്റെടുത്തതിനെ തുടർന്നാണ് നിലപാടിൽ അയവ് വരുത്തുന്നത്