സംസ്ഥാനത്ത് ഇന്ന് 2137 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 393 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 350 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ
കൂടാതെ, കൊല്ലം ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 208 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 184 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 132 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 101 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 51 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 18 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
63 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂർ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസർഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.