പമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പിന് വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിച്ചാണ് നടപടി
മണലെടുപ്പിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സർക്കാരിനോട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാതായതോടെയാണ് കോടതിയെ സമീപിച്ചത്. രണ്ട് ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് മറച്ചുവിൽക്കാൻ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.