ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ മുൻ കായിക താരം അറസ്റ്റിൽ. ഷോട്ട് പുട്ട് താരമായ ഇഖ്ബാൽ സിംഗ് ബൊപാറയാണ് അമേരിക്കയിൽ അറസ്റ്റിലായത്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് കൂടിയാണ് ഇയാൾ
1983ലെ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട് പുട്ടിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്. ടാറ്റാ സ്റ്റീലിലും പഞ്ചാബ് പോലീസിലും ജോലി ചെയ്തു. പിന്നീട് കുടുംബവുമായി അമേരിക്കയിലേക്ക് കുടിയേറി. ഫിലാഡൽഫിയയിലായിരുന്നു താമസം
ഭാര്യയെയും അമ്മയെയും കഴുത്തറുത്താണ് ഇഖ്ബാൽ സിംഗ് കൊലപ്പെടുത്തിയത്. ഇയാളുടെ മക്കളാണ് പോലീസിൽ വിവരം അറിയിച്ചത്.