സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജിയാണ് മരിച്ചത്. 80 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം
ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വാസതടസ്സവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കണ്ണൂരിൽ കൂവപ്പാടി സ്വദേശി അനന്തനാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.