Headlines

വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് വായ്പാ പദ്ധതി

തിരുവനന്തപുരം: സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്….

Read More

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; രാസപരിശോധനാ ഫലം പുറത്ത് മരണകാരണം അതല്ല

ആലുവ: ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തില്‍ രാസപരിശോധനാ ഫലം പുറത്ത്. മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്നും ശ്വാസതടസമാണ് കാരണമെന്നും ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. കുട്ടിക്ക് മുമ്പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി സംശയം…

Read More

വയനാട് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

മാനന്തവാടി മൈസൂർ റോഡിൽ ഒണ്ടയങ്ങാടി പരിസരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒണ്ടയങ്ങാടി മുദ്രമൂല കോളനിയിലെ ജോഗിയുടെ മകൻ രമേശൻ (25) ആണ് മരിച്ചത്. റോഡരികിൽ മറിഞ്ഞു കിടന്ന സ്കൂട്ടറിനരികിൽ കിടന്നിരുന്ന രമേശനെ നാട്ടുകാർ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന വിൻസെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇദ്ധേഹത്തിന്റെ സുഹൃത്ത് സജി പരിക്കുകളോടെ ചികിത്സ തേടിയിട്ടുണ്ട്.അപകട കാരണവും മറ്റ് വിശദാംശങ്ങളും ലഭ്യമായി വരുന്നു.

Read More

സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 35,825 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,49,071 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,58,528 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍…

Read More

പുതുതായി 32 ഹോട്ട് സ്‌പോട്ടുകൾ, ആകെ എണ്ണം 607 ആയി; എട്ട് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ്…

Read More

സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;1419 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82…

Read More

പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

കാസര്‍ഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കാസര്‍ഗോഡ് മീഞ്ചന്തയിലാണ് സംഭവം. കോളിയൂര്‍ സ്വദേശിനി വിജയ(32), മകന്‍ ആശ്രയ് (ആറ്) എന്നിവരാണ് മരിച്ചത്. വീടിന് മുന്നില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ആശ്രയിന് ഷോക്കേറ്റത്. ആശ്രയിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിജയയും ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു.

Read More

തൃശ്ശൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്നര കിലോ സ്വർണം മോഷ്ടിച്ചു

തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറിയിൽ വൻ കവർച്ച. തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. മൂന്നരക്കിലോ സ്വർണമാണ് മോഷണം പോയത്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ ഒരുഭാഗം കാട് പിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടിയെത്തിയ മോഷ്ടക്കാൾ ഭിത്തി തുരന്നാണ് ജ്വല്ലറിക്കകത്ത് കയറിയത്. രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നത്. ഇന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലീമാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കൾ ജ്വല്ലറിക്കുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ട്.

Read More

കൊച്ചിയിലും കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് നാലാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. കൊച്ചി പച്ചാളം സ്വദേശി മാലിയിൽ ഗോപിനാഥനാണ് മരിച്ചത്. 63 വയസ്സായിരുന്നു. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ഊന്നുകാൽ സ്വദേശി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 63 വയസ്സായിരുന്നു. കാസർകോടും കോട്ടയത്തും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർകോട് പൈവളിഗ സ്വദേശി അബ്ബാസാണ് മരിച്ചത്. 74 വയസ്സായിരുന്നു. മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി…

Read More

തൃശൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച

തൃശൂർ: കയ്പമംഗലം മൂന്നുപീടിക ഗോൾഡ് ഹാർട്ട് ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ജ്വല്ലറിക്കകത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മോഷണം നടത്തിയതിന് ശേഷം ജ്വല്ലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ വലത് വശത്ത് പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച ഭാഗത്ത് ഏകദേശം…

Read More