അതിഥി തൊഴിലാളിയുടെ മകൾക്ക് എംജി സർവകലാശാല ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്
ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾക്ക് എംജി സർവകലാശാല ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്. ബിഎ ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിലാണ് ബീഹാറിൽ നിന്നുള്ള പായൽകുമാരിക്ക് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ബീഹാർ ഷെയ്ക്ക്പുര ഗോസായ്മതി ഗ്രാമവാസിയും ഏറെക്കാലമായി കൊച്ചിയിൽ താമസിക്കുകയും ചെയ്യുന്ന പ്രമോദ്കുമാറിന്റെ മകളാണ് പായൽ. എറണാകുളത്ത് വീട്ടുജോലിക്കാരനാണ് പ്രമോദ് കുമാർ. പെരുമ്പാവൂർ മാർത്തോമ വനിതാ കോളജിലാണ് പായൽ പഠിക്കുന്നത്. 85 ശതമാനം മാർക്ക് നേടിയാണ് പായൽ ബിരുദപഠനത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പത്താം ക്ലാസിൽ 85 ശതമാനം…
