കൊവിഡ് രോഗികളുടെ ഫോൺ വിവരശേഖരണത്തിനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കൊവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു
കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. അതിനാൽ ഇത്തരത്തിലൊരു തീരുമാനത്തിൽ അപാകതയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്ന് ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. സെല്ലുലാർ കമ്പനികളെ ഹർജിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല
ടവർ ഡീറ്റൈൽസ് എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് ഇന്നലെ പറഞ്ഞിട്ട് ഇന്ന് എന്തിനാണ് പുതിയ കാര്യങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു. വ്യക്തിസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.