Headlines

ശിവശങ്കരൻ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ;ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്

മുൻ ഐടി സെക്രട്ടറി എം ശിവശങ്കരൻ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ. പക്ഷേ സ്വർണക്കടത്തിൽ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സർക്കാരിനോട് ശിവശങ്കരൻ വിശ്വാസ വഞ്ചന കാണിച്ചു. അതാണ് സസ്‌പെൻഷന് കാരണം. ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്. ദുർഗന്ധം പക്ഷേ ശിവശങ്കരൻ വരെയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ വന്നുപോയ കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു അവരുമായി കൂട്ടുകൂടേണ്ട വല്ല ആവശ്യവുമുണ്ടോ. വഞ്ചകനല്ലേ അയാൾ. അയാൾ…

Read More

പ്രണയാഭ്യർഥന നിരസിച്ചു; കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം. കട്ടപ്പന സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺ എന്ന യുവാവ് അറസ്റ്റിലായി. മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കരിപ്പൂർ വിമാനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷനാണ് മരിച്ചത്. 67 വയസ്സായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലായിരുന്നു ഇത്രയും ദിവസം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരുക്കേറ്റ് ചികിത്സയിലാണ്. ആഗസ്റ്റ് 7നാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെടുന്നത്.

Read More

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; തമ്മനത്ത് യുവാവിന് കുത്തേറ്റു

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. എറണാകുളം തമ്മനത്താണ് യുവാവിന് കുത്തേറ്റത്. അടൂർ സ്വദേശി മനുവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പന്തളം സ്വദേശിയും മനുവിന്റെ സുഹൃത്തുമായ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരന്നത്. മദ്യപിക്കുന്നതിനിടെ മുറിയിലെ ഫാനിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നട തുറന്നു

ശബരിമല നട തുറന്നു. ചിങ്ങമാസ പൂജകൾക്കായാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിലുള്ള പോലീസുകാരും മാത്രമാണ് ദർശനത്തിനായുണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമില്ല. പൂജകൾ പൂർത്തിയാക്കി 21ന് നട അടയ്ക്കും. ഓണ പൂജകൾക്കായി 29ന് നട വീണ്ടും തുറക്കും.

Read More

ആശങ്കയായി തിരുവനന്തപുരം; ഇന്ന് ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 519 പേർക്ക്

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. തലസ്ഥാന നഗരിയിൽ ഇന്ന് 519 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം പേർക്ക് ഒരു ജില്ലയിൽ ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിക്കുന്നത്. 519 പേരിൽ 487 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതും നിലവിൽ ചികിത്സയിലിരിക്കുന്നതും തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗികളുടെ എണ്ണം ഇന്നും നൂറിലധികമാണ്. മലപ്പുറത്ത് 221 പേർക്കും എറണാകുളത്ത് 123…

Read More

സമ്പർക്ക രോഗികൾ ഇന്ന് 1351; ഉറവിടം അറിയാത്തവർ 100

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇന്ന് 1351 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം 487 പേർക്കാണ് സമ്പർക്കത്തിലൂടെ ഇന്ന് രോഗബാധ മലപ്പുറം ജില്ലയിലെ 200 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, കോഴിക്കോട് ജില്ലയിലെ 106 പേർക്കും, കോട്ടയം 91 പേർക്കും, ആലപ്പുഴ ജില്ലയിലെ 73 പേർക്കും, കൊല്ലം ജില്ലയിലെ 70 പേർക്കും, കണ്ണൂർ ജില്ലയിലെ 38 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു…

Read More

സംസ്ഥാനത്ത് 568 ഹോട്ട് സ്‌പോട്ടുകൾ; പുതുതായി 19 പ്രദേശങ്ങൾ

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12), പുത്തന്‍ചിറ (14), മണലൂര്‍ (13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട് (17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4), കൊല്ലം…

Read More

സംസ്ഥാനത്ത് ഏറ്റവും കൂടിയ ദിനംപ്രതി കോവിഡ് കണക്ക്; ഇന്ന് 1530 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1530 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 519 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 221 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 123 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 100 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 52 പേർക്കും, വയനാട് ജില്ലയിൽ…

Read More

നബീല്‍ ബുക്ക് ചെയ്തത് 1400 രൂപയുടെ പവര്‍ബാങ്ക്, കിട്ടിയത് റെഡ്മി 8 സ്മാര്‍ട്ട് ഫോണ്‍; അറിയിച്ചപ്പോള്‍ സ്വാതന്ത്രദിന സമ്മാനമായി വെച്ചോളാന്‍ ആമസോണ്‍

മലപ്പുറം: ഓണ്‍ലൈനില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്​തവര്‍ക്ക്​ കരിങ്കല്ലും ഇഷ്​ടികയുമൊക്കെ പാര്‍സല്‍ ലഭിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്​. എന്നാല്‍, 1,400രൂപയുടെ പവര്‍ ബാങ്ക്​ ഓര്‍ഡര്‍ ചെയ്​തപ്പോള്‍ 8,000 രൂപ വിലമതിക്കുന്ന ഫോണ്‍ ലഭിച്ച കാര്യമാണ്​ മലപ്പുറം കോട്ടക്കല്‍ എടരിക്കോട്​ സ്വദേശി നബീല്‍ നാഷിദിന്​ പറയാനുള്ളത്​.അബദ്ധം കയ്യോടെ തന്നെ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു.ഒപ്പം, ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗി​​ച്ചോളു എന്ന ട്വീറ്റും മറുപടിയായി നല്‍കി. ആഗസ്​ത്​ 10 നാണ്​ ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000…

Read More