Headlines

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ, വയനാട് സ്വദേശികൾ

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. വയനാട് വാളാട് സ്വദേശി അലിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഏറെ നാളായി അർബുദത്തിന് ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് കൊവിഡ് സ്ഥിരീകരിച്ചത് കണ്ണൂരിൽ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.

Read More

സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തോട് അനുബന്ധിച്ച് കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറങ്ങി. 27,360 രൂപവരെ ശമ്പളമുളളവർക്ക് 4000 രൂപയാണ് ബോണസ്‌ . ഇതിനുമുകളിൽ ശമ്പളമുളളവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും. 1000 രൂപമുതല്‍ 2750 രൂപ വരെയാണ് ഉത്സവബത്ത. ഓണം അഡ്വാൻസായി 15,000 രൂപവരെ നല്‍കും. ഇത് അഞ്ച് തുല്യ മാസ ഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കും. പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക്…

Read More

കണ്ണൂർ പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി . കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരാണ് ക്രൂരത നടന്നത് . പയ്യാവൂര്‍ ഉപ്പ് പടന്ന സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു . മദ്യപിച്ച്‌ വീട്ടിലെത്തിയ സജി മകനുമായി വഴക്കിട്ടിരുന്നു . ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ മകനെ കുത്തി കൊലപ്പെടുത്തിയത് . കുത്തേറ്റ് വീണ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . എന്നാല്‍ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും…

Read More

പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ, 12 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ ഹോട്ട് സ്‌പോട്ടുകൾ 562

സംസ്ഥാനത്ത് പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട്…

Read More

കോവിഡ് പിടി തരാതെ തന്നെ; ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 118 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 106 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 85 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേർക്കും, പാലക്കാട്…

Read More

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം; കോഴിക്കോട് ജില്ലയിൽ രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തുപരം ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ഫറൂഖ് സ്വദേശി രാജലക്ഷ്മി, വടകര സ്വദേശി മോഹനൻ എന്നിവരാണ് മരിച്ചത്. 61കാരിയായ രാജലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവർ ആശുപത്രിയിൽ വന്നിരുന്നു. ഇവിടെ നിന്നാകാം കൊവിഡ് ബാധിച്ചതെന്നാണ് സംശയം. ഇവരുടെ ബന്ധുക്കളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട് 68കാരനായ മോഹനന് കിഡ്‌നി, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത്…

Read More

കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ഹൈക്കോടതിയിൽ ഹർജി

കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യം. സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതുവരെ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് ഹർജി. ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. റൺവേയുൾപ്പെടെ ശാസ്ത്രീയമായി നിർമിച്ചതാണോയെന്ന് പരിശോധിക്കണം. ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിലുള്ളത്. ഹർജി അടുത്താഴ്ച കോടതി പരിഗണിക്കും. കരിപ്പൂർ അപകടത്തിൽ രണ്ട് പൈലറ്റ് ഉൾപ്പെടെ 18 പേർ മരിച്ചിരുന്നു.

Read More

പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയതിന് പിന്നാലെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത് ദിനംപ്രതി ഉന്നയിക്കുന്ന ആരോപണങ്ങളെ പോലെ തന്നെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പമ്പ ത്രിവേണി മണൽ കടത്ത് എന്നും ചെന്നിത്തല ആരോപിച്ചു. മണൽനീക്കത്തെ വനംവകുപ്പ് മന്ത്രി എതിർത്തത് ഇതിന് തെളിവാണ്. സർക്കാർ വിജിലൻസിനെ പൂർണമായി വന്ധ്യംകരിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും…

Read More

പത്തനംതിട്ടയിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവാണ് മരിച്ചത്. 60 വയസ്സായിരുന്നു. കോട്ടയ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ തിരുവനന്തപുരം വെഞ്ഞാറൂമൂട് മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെഞ്ഞാറുമൂട് സ്വദേശി ബഷീറാണ് മരിച്ചത്. 44 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ബഷീർ ഇന്നലെയാണ് മരിച്ചത്.

Read More

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരു മരണം കൂടി; വെഞ്ഞാറമൂട് സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്നു. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.

Read More