കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പ് നടത്താൻ ആരോഗ്യപ്രവർത്തകരും എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം അതിന് ശേഷം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 11-ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 12-ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാദ്ധ്യത. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.