Headlines

പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കിയിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയാണ് ആക്രമണം നേരിട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ തൊടുപുഴയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് അനിലിനെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ നിഗമനം.

Read More

സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി;18 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂത്രിക (14), കാഞ്ഞൂര്‍ (8), അയ്യമ്പുഴ (9), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (18), പത്തനാപുരം (2, 3), തൃശൂര്‍ ജില്ലയിലെ എളവള്ളി (12), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 8, 13) വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (5), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8,…

Read More

സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന എണ്ണവുമായി കോവിഡ്; സംസ്ഥാനത്ത് ഇന്ന് 1758പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51…

Read More

രാജ്യസഭാ തിരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും. ഈമാസം 24ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും ഇരുമുന്നണിക്കും വോട്ടുചെയ്യേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതാധികാര സമിതിയിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. ഇക്കാര്യം ജോസ് കെ മാണി എംപി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ…

Read More

ആര്‍സിസിയില്‍ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍ സ്ഥാപിച്ചു

തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂനിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം ആര്‍സിസിയില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്. കൊവിഡ് കാലത്ത് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ…

Read More

തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലാ ജയിലിൽ 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. 130 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇന്ന് 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് പേർക്കാണ് ജില്ലാ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

Read More

മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; പെട്ടിമുടിയിൽ മരണസംഖ്യ 61 ആയി

പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് ഇതുവരെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമത് കണ്ടെത്തിയത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇനി ഒന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ആദ്യത്തെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം….

Read More

കോതമംഗലം പള്ളി തർക്കം: കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

കോതമംഗലം പള്ളി തർക്ക കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പള്ളിയുടെ ഹാൾ കൊവിഡ് കെയർ സെന്റർ ആയതിനാൽ പള്ളി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പള്ളി ഏറ്റെടുക്കുന്നതിന് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരും കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്.

Read More

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനത്തിനെത്തിയ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേടിയിരുപ്പിൽ നിന്നുള്ള 6 പേർക്കും കൊണ്ടോട്ടിയിൽ നിന്നുള്ള 4 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവർത്തനത്തിന് ശേഷം ഇവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു നേരത്തെ മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം, പാലക്കാട് എസ് പി ജി ശിവവിക്രം അടക്കമുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് എത്തിയ രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും…

Read More

പി എസ് സി പരീക്ഷകൾ ഇനി മുതൽ രണ്ട് ഘട്ടം;മെയിൻ പരീക്ഷക്ക് തസ്തികക്ക് അനുസരിച്ച ചോദ്യങ്ങൾ

പി എസ് സി പരീക്ഷകൾ ഇനി മുതൽ രണ്ട് ഘട്ടങ്ങളായി നടത്തും. ആദ്യ ഘട്ടത്തിൽ സ്‌ക്രീനിംഗ് ടെസ്റ്റായിരിക്കും. ഇതിൽ വിജയിക്കുന്നവർ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കാകും പുതിയ പരിഷ്‌കരണം ബാധകമാകുക പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷക്ക് എത്തുന്നവർ മികവുള്ളവരായിരിക്കുമെന്നും കഴിവുള്ളവർ നിയമനം നേടുമെന്നും പി എസ് സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗ് ടെസ്റ്റിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷക്ക് തസ്തികക്ക് അനുസൃതമായ…

Read More