Headlines

പൂജപ്പുര സെൻട്രൽ ജയിലിൽ 110 പേർക്ക് കൂടി കൊവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 470 പേർക്ക്

പൂജപ്പുര സെൻട്രൽ ജയിലിൽ 110 തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ തടവുകാരുടെയും ആന്റിജൻ പരിശോധന പൂർത്തിയായപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 470 ആയി. രോഗം ബാധിച്ച ഒരു തടവുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നാല് ജീവനക്കാർക്കും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച ജീവനക്കാരുടെ എണ്ണം ഒമ്പതായി. ആശങ്കയുളവാക്കിയ സാഹചര്യമായതിനാൽ ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ജയിൽ സന്ദർശിച്ചു. നിലവിൽ 970 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ ഉള്ളത്. ഇതിൽ പകുതിയോളം തടവുകാർ…

Read More

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക്. ഇതിലേറ്റവും ആശങ്കജനകമായിട്ടുള്ളത് തലസ്ഥാന ജില്ലയിലെ കൊവിഡ് വ്യാപനമാണ്. ഇന്ന് 461 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ 306 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ നാല് ജില്ലകളിൽ നൂറിലധികം രോഗികളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂരിൽ 156 പേർക്കും ആലപ്പുഴയിൽ 139 പേർക്കും പാലക്കാട് 137 പേർക്കും എറണാകുളത്ത് 129 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ എണ്ണവും ഇന്ന് വർധിച്ചു. ഇന്ന് സംസ്ഥാനത്ത്…

Read More

സംസ്ഥാനത്ത് പുതുതായി 24 ഹോട്ട് സ്‌പോട്ടുകൾ; 21 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ്…

Read More

ആശങ്ക തന്നെ; സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48…

Read More

ശിവശങ്കരൻ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ;ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്

മുൻ ഐടി സെക്രട്ടറി എം ശിവശങ്കരൻ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ. പക്ഷേ സ്വർണക്കടത്തിൽ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സർക്കാരിനോട് ശിവശങ്കരൻ വിശ്വാസ വഞ്ചന കാണിച്ചു. അതാണ് സസ്‌പെൻഷന് കാരണം. ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്. ദുർഗന്ധം പക്ഷേ ശിവശങ്കരൻ വരെയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ വന്നുപോയ കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു അവരുമായി കൂട്ടുകൂടേണ്ട വല്ല ആവശ്യവുമുണ്ടോ. വഞ്ചകനല്ലേ അയാൾ. അയാൾ…

Read More

പ്രണയാഭ്യർഥന നിരസിച്ചു; കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം. കട്ടപ്പന സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺ എന്ന യുവാവ് അറസ്റ്റിലായി. മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കരിപ്പൂർ വിമാനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷനാണ് മരിച്ചത്. 67 വയസ്സായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലായിരുന്നു ഇത്രയും ദിവസം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരുക്കേറ്റ് ചികിത്സയിലാണ്. ആഗസ്റ്റ് 7നാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെടുന്നത്.

Read More

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; തമ്മനത്ത് യുവാവിന് കുത്തേറ്റു

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. എറണാകുളം തമ്മനത്താണ് യുവാവിന് കുത്തേറ്റത്. അടൂർ സ്വദേശി മനുവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പന്തളം സ്വദേശിയും മനുവിന്റെ സുഹൃത്തുമായ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരന്നത്. മദ്യപിക്കുന്നതിനിടെ മുറിയിലെ ഫാനിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നട തുറന്നു

ശബരിമല നട തുറന്നു. ചിങ്ങമാസ പൂജകൾക്കായാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിലുള്ള പോലീസുകാരും മാത്രമാണ് ദർശനത്തിനായുണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമില്ല. പൂജകൾ പൂർത്തിയാക്കി 21ന് നട അടയ്ക്കും. ഓണ പൂജകൾക്കായി 29ന് നട വീണ്ടും തുറക്കും.

Read More

ആശങ്കയായി തിരുവനന്തപുരം; ഇന്ന് ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 519 പേർക്ക്

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. തലസ്ഥാന നഗരിയിൽ ഇന്ന് 519 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം പേർക്ക് ഒരു ജില്ലയിൽ ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിക്കുന്നത്. 519 പേരിൽ 487 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതും നിലവിൽ ചികിത്സയിലിരിക്കുന്നതും തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗികളുടെ എണ്ണം ഇന്നും നൂറിലധികമാണ്. മലപ്പുറത്ത് 221 പേർക്കും എറണാകുളത്ത് 123…

Read More