Headlines

സമ്പർക്കരോഗികൾ കുത്തനെ ഉയരുന്നു; ഇന്ന് 1354 കേസുകൾ, ഉറവിടം അറിയാത്തവർ 86

സംസ്ഥാനത്ത് കടുത്ത ആശങ്കയുണർത്തി സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1569 പേരിൽ 1354 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 86 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് 300 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. മലപ്പുറത്ത് 173 പേർക്കും പാലക്കാട് 161 പേർക്കും എറണാകുളത്ത് 110 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ 99, കോട്ടയം 86, കോഴിക്കോട് 85, തൃശ്ശൂർ 68, കൊല്ലം 65, കണ്ണൂർ 63, വയനാട് 56, കാസർകോട് 34,…

Read More

പുതുതായി 18 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 555 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17), ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16), എറണാകുളം ജില്ലയിലെ രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (15, 17 (സബ്…

Read More

1569 പേർക്ക് കൂടി കൊവിഡ്, 1354 പേർക്ക് സമ്പർക്കത്തിലൂടെ, 10 മരണം; 1304 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75…

Read More

കരിപ്പൂർ വിമാനപകടം: ദുരന്തത്തിന് 2 മണിക്കൂര്‍ മുന്‍പെത്തിയ വിമാനവും ലാന്‍ഡിംഗിന് ബുദ്ധിമുട്ടിയിരുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍…. 18 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം എത്തുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തിനും ലാന്‍ഡുചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇന്‍ഡിഗോ വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളുരുവില്‍ നിന്നുളള ഈ വിമാനം എയര്‍പോര്‍ട്ടിനോട് അടുക്കുമ്പോള്‍തന്നെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെങ്കിലും ഒടുവില്‍ സുരക്ഷിതമായി ലാന്‍ഡുചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതിന്‍റെ…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ; സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കില്ല

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകും. മലപ്പുറം ജില്ലാ കലക്ടർക്കും പോലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. കരിപ്പൂർ വിമാനാപകടത്തിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു. പിന്നാലെ കലക്ടറുമൊന്നിച്ച് യോഗം ചേരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊവിഡ് നിരീക്ഷണത്തിൽ പോകാനുള്ള തീരുമാനം മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. സബ് കലക്ടർക്കും അസി. കലക്ടർക്കും കലക്ടറേറ്റിലെ 21…

Read More

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ; മൂന്നെണ്ണം കാസർകോട് ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിലാണ് മരണങ്ങൾ. ഇതിൽ രണ്ടെണ്ണം മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മീഞ്ച സ്വദേശി മറിയുമ്മ(75), ഉദുമ സ്വദേശി രമേശൻ എന്നിവർക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത് ഇന്ന് രാവിലെയാണ് മറിയുമ്മ മരിച്ചത്. ഹൃദ്രോഗത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്നാണ് രമേശനെ പരിയാരത്ത് പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. രമേശന്റെ…

Read More

എസ് പിക്ക് പിന്നാലെ മലപ്പുറം കലക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു; സബ് കലക്ടർക്കും അസി. കലക്ടർക്കും രോഗബാധ

മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക് കൊവിഡ് ബാധ. ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. കലക്ടർക്ക് പുറമെ അസി. കലക്ടർ, സബ് കലക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എസ് പി പരിശോധനക്ക് വിധേയമായത്. ഇദ്ദേഹത്തിന് രോഗബാധ കണ്ടെത്തിയതോടെയാണ് സമ്പർക്കത്തിൽ വന്ന കലക്ടർ ഉൾപ്പെടെയുള്ളവരെ പരിശോധന നടത്തിയത്. കഴിഞ്ഞ നാല് ദിവസമായി…

Read More

പെട്ടിമുടിയിൽ നിന്ന് രണ്ട് വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 56 ആയി

രാജമല പെട്ടിമുടി ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് വരെ 56 മരണമാണ് സ്ഥിരീകരിച്ചത്. ഇനിയും 14 പേരെ കൂടി കണ്ടെത്താനുണ്ട്. അപകടം നടന്ന് എട്ടാം ദിവസമാണ് ഇന്ന്. കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘം. പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച്‌ പരിശോധന നടക്കുന്നുണ്ട്. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധനയും തുടരുന്നു. ദുരന്തമുണ്ടായ പെട്ടിമുടി ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചിരുന്നു

Read More

കൊവിഡ് ബാധിതരുടെ വിവരശേഖരണം; ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ അവരുടെ അറിവില്ലാതെ പൊലീസ് ശേഖരിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പൂര്‍ണരൂപം കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍( സി ഡി ആര്‍) അവരുടെ അറിവില്ലാതെ പോലീസ് ശേഖരിച്ചു വരികയാണ് എന്നാണ് അറിയാന്‍ സാധിച്ചത്….

Read More

തടവുകാർക്ക് കൊവിഡ്; തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം അടച്ചു

തിരുവനന്തപുരം പൂജപ്പുരയിലെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ജയിൽ ആസ്ഥാനത്ത് ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ നടന്ന പരിശോധനയിൽ നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മുഴുവൻ തടവുകാർക്കും പരിശോധന നടത്താനാണ് തീരുമാനം

Read More