Headlines

സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13),…

Read More

ചെങ്ങന്നൂരിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ വീണു

ചെങ്ങന്നൂരിൽ ഭൂചലനം. തിരുവൻ വണ്ടൂർ മേഖലയിലാണ് ഉച്ചയോടെ ഭൂചലനമുണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമാണുണ്ടായത്. കനത്ത മഴയിൽ കഴിഞ്ഞ ദിവസം വെള്ളം കയറിയ 4, 5, 12 വാർഡുകളിലാണ് ശബ്ദത്തോടുകൂടിയ ഭൂചലനമനുഭപ്പെട്ടത്. നിരവധി വീടുകളിൽ വിള്ളലുകൾ വീണതായും റിപ്പോർട്ടുകളുണ്ട്

Read More

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്‌; 1380 പേര്‍ക്ക് സമ്പര്‍ക്കം വഴി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1564 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 434 പേർക്കും, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 202 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 115 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 98 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 79 പേർക്കും, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നിന്നുള്ള 75 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 74 പേർക്കും, ആലപ്പുഴ ജില്ലയിൽ…

Read More

പൂജപ്പുര സെൻട്രൽ ജയിലിലെ 41 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേരിൽ നടത്തിയ പരിശോധനയിലാണ് 41 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിൽ 59 പേർക്ക് രോഗം കണ്ടെത്തിയിരുന്നു 72കാരനായ തടവുപുള്ളിക്ക് രോഗലക്ഷണം കണ്ടതോടെ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഇന്നലെ 99 പേരിൽ പരിശോധന നടത്തിയപ്പോൾ 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. തുടർന്നാണ് എല്ലാ അന്തേവാസികൾക്കും പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

Read More

കൊവിഡ് ബാധിത ആംബുലൻസിൽ പ്രസവിച്ചു; ശുശ്രൂഷിച്ച ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിൽ കൊവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസർകോട് ഉപ്പള സ്വദേശിനിയാണ് ആംബുലൻസിൽ വെച്ച് പ്രസവിച്ചത്. കുട്ടിയും അമ്മയും സുഖമായിരിക്കുന്നതായി പരിയാരം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ നില വഷളായതോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. എന്നാൽ യാത്രാമധ്യേ യുവതിയുടെ നില തീർത്തും വഷളായി. ഇതോടെ ആംബുലൻസ് വഴിയോരത്ത് നിർത്തുകയും ജീവനക്കാരുടെ സഹായത്തോടെ യുവതി കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. കുട്ടിക്കും അമ്മക്കും പ്രഥമ ശുശ്രൂഷ നൽകിയതിന്…

Read More

ബളാലിലെ പതിനാറുകാരിയുടെ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ

കാസർകോട് ബളാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പതിനാറുകാരി ആൻമരിയയുടേത് കൊലപാതകമെന്ന് പോലീസ്. സഹോദരനായ ആൽബിൻ ഐസ് ക്രീമിൽ വിഷം കലർത്തിയാണ് ആൻമരിയയെ കൊലപ്പെടുത്തിയത്. അഗസ്റ്റ് അഞ്ചിനാണ് ആൻമരിയ മരിച്ചത് അച്ഛനെയും അമ്മയെയും ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്ന അച്ഛന്‍ ബെന്നി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തന്റെ രഹസ്യബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസ്സമാകുമെന്ന് കരുതിയതിനാലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ആൽബിൻ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലാണ് ആൽബിനും ആൻമരിയയും കൂടിയാണ് വീട്ടിൽ ഐസ് ക്രീം ഉണ്ടാക്കിയത്. ഇത്…

Read More

പെട്ടിമുടി ദുരന്തസ്ഥലത്തെത്തിയ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതി അറസ്റ്റിൽ

പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ച് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം മൂന്നാർ ടൗണിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗോമതി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

Read More

പെട്ടിമുടിയിലേത് വന്‍ദുരന്തമെന്ന് ഗവര്‍ണര്‍; ദുരന്ത ബാധിതര്‍ക്ക് എല്ലാവര്‍ക്കും വീട്; വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

മൂന്നാര്‍: പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. പെട്ടിമുടിയിലേത് വന്‍ദുരന്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പെട്ടിമുടിയിലെ ദുരന്ത ബാധിതര്‍ക്ക് എല്ലാവര്‍ക്കും വീടുവെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു . ഇവര്‍ക്ക് സ്ഥലം കണ്ടെത്തി വീടു വെച്ചു നല്‍കും. രക്ഷപ്പെട്ടവരെ പുതിയ സ്ഥലത്ത് പുതിയ വീട് നല്‍കി പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തില്‍പെട്ടവര്‍ക്കുള്ള ചികില്‍സാ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. ഇവര്‍ക്ക് വിദഗ്ധ…

Read More

അച്ഛന് കൂലിപ്പണിയാണ്, മിക്കപ്പോഴും പട്ടിണിയാ, ക്യാമ്പിൽ വരുന്നത് എന്തേലും കഴിക്കാൻ വേണ്ടിയാണ്, വീട്ടിൽ കറണ്ടുമില്ല സാറേ, എനിക്ക് പഠിക്കണം

തന്റെ വീട്ടിലെ ദയനീയാവസ്ഥ കലക്ടർക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു കൊണ്ട് വിശദീകരിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി. പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹിന് മുന്നിലാണ് കുട്ടി കരഞ്ഞുപോയത്. കണമല സെന്റ് തോമസ് യുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജ്യോതി ആദിത്യയുടെ തുറന്നു പറച്ചിൽ കലക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും ഈറനണിയിക്കുകയും ചെയ്തു. അട്ടത്തോട് ട്രൈബർ സ്‌കൂളിലെ ക്യാമ്പിൽ സന്ദർശനത്തിനെത്തിയതായിരുന്നു കലക്ടർ. എനിക്ക് പഠിക്കണം സാറേ എന്നായിരുന്നു ജ്യോതിയുടെ ആദ്യ വാക്കുകൾ. വീട്ടിൽ കറണ്ടില്ല. ഞങ്ങൾക്ക് കറണ്ട് ഒന്ന്…

Read More

മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടി സന്ദർശിച്ചു; മൂന്നാറിൽ തൊഴിലാളികളുമായി കൂടിക്കാഴ്ച

ഇടുക്കിയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സന്ദർശിച്ചു. ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം ഇരുവരും മൂന്നാറിലേക്ക് മടങ്ങി. ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുമായി മുഖ്യമന്ത്രി സംസാരിച്ചു രാജമലയിൽ മുഖ്യമന്ത്രിയെ കാത്തുനിന്ന തൊഴിലാളികളെ മൂന്നാർ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാൻ നിർദേശം നൽകി. ഇവിടെ വെച്ച് തൊഴിലാളികളുമായി മുഖ്യമന്ത്രി സംസാരിക്കും. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എം എം മണി, ടി പി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രൻ എംഎൽഎ, ബിജിമോൾ…

Read More