Headlines

കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം ആശ്രമം ഹോക്കി സ്‌റ്റേഡിയത്തിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ചാത്തന്നൂർ സ്വദേശി രതീഷ് ആണ് പിടിയിലായത്. ഡ്യൂട്ടിക്ക് ശേഷം മുറിയിൽ വിശ്രമിക്കുകയായിരുന്ന നഴ്‌സിനെ രതീഷ് കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു

Read More

ചിറ്റാറിലെ മത്തായിയുടെ മരണം: മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാമെന്ന് നിയമോപദേശം

ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന വകുപ്പും നിലനിൽക്കും. വനംവകുപ്പ് ജീവനക്കാരെ കേസിൽ പ്രതി ചേർക്കും. ഇന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ഷീബ ഹർജിയിൽ ആരോപിക്കുന്നു. മരണം നടന്ന് പതിനാറ്…

Read More

മുഖ്യമന്ത്രി പെട്ടിമുടിയിലേക്ക്; മൂന്നാറിൽ നിന്ന് റോഡ് മാർഗം യാത്ര തിരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിലേക്ക് തിരിച്ചു. മൂന്നാർ ആനച്ചാലിലെ ഹെലിപാഡിൽ ഇറങ്ങിയ ഇരുവരും റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോകുകയാണ്. വൈദ്യുതി മന്ത്രി എംഎം മണിയും കെ കെ ജയചന്ദ്രൻ എംഎൽഎയും ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ സ്വീകരിച്ചു. റോഡ് മാർഗം ഒന്നര മണിക്കൂർ യാത്രയാണ് പെട്ടിമുടിയിലേക്കുള്ളത്. സന്ദർശനം പൂർത്തിയാക്കി മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ഇതിന് ശേഷം മാധ്യമങ്ങളെ കാണും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Read More

വീട്ടിലിരിക്കുന്നവർക്ക് പുസ്തകം വിതരണം നടത്തി മാതൃകയായി

കാസർകോട്: കൊറോണാ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് പുസ്തകം എത്തിച്ചു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളപൗരാവകാശ സംരക്ഷണ സമിതിയുടെ പുസ്തക കിറ്റ് പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനം സംസ്ഥാന പ്രസിഡൻറ് ഷാഫി മാപ്പിളക്കുണ്ട് റഷീദ് ചേരങ്കൈയ്ക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. പ്രമുഖ എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ “പ്രവാസികളുടെ കാണാ കഥ കൾ ,ജുനൈദ് കൈപ്പാണിയുടെ “രാപ്പാർത്ത നഗരങ്ങൾ” എന്നീ പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ കൈമാറിയത് ഉബൈദുല്ല കടവത്ത്, നാരായണൻ അശോക് നഗർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Read More

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും; കിറ്റിൽ 11 ഇനം പലവ്യഞ്ജനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാകും നൽകുക. അന്ത്യോദയ വിഭാഗത്തിൽപ്പട്ട 5.95 ലക്ഷം കാർഡ് ഉടമകൾക്കാണ് ആദ്യ ഘട്ടത്തിൽ കിറ്റ് ലഭിക്കുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തലസ്ഥാനത്ത് നിർവഹിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമനും പങ്കെടുക്കും. സപ്ലൈകോ കേന്ദ്രത്തിൽ നിന്ന് പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷൻ കട വഴി വിതരണം ചെയ്യും. 31 ലക്ഷം മുൻഗണന കാർഡുകൾക്ക്…

Read More

സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക്, സ്വമേധയാ വരുന്ന ആര്‍ക്കും ‘വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക്, സ്വമേധയാ വരുന്ന ആര്‍ക്കും ‘വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ‘വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ് ‘ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ…

Read More

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തീയതി നീട്ടി; 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തീയതി നീട്ടി. 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സീറ്റ് സംവരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചത്. ഈവര്‍ഷം സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധികമായി അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ആകെ സീറ്റിന്റെ 10 ശതമാനമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മാറ്റി വെയ്ക്കുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസുകളില്‍…

Read More

കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

കവിയും ഗാന രചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേവതാരു പൂത്തു, ശ്യാമ മേഘമേ നീ, സിന്ദൂര തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമാ ഗാനങ്ങളുടെ രചയിതാവാണ്. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര ഗാനരചന രംഗത്തേക്ക് എത്തുന്നത്. വിവിധ നാടക സമിതിക്കായി നിരവധി നാടക ഗാനങ്ങള്‍. സിനിമയ്ക്ക് വേണ്ടിയുള്ള ആദ്യ ഗാനരചന 1978 ല്‍ ആശ്രമം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. 2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ…

Read More

മുഖ്യമന്ത്രിയും ഗവർണറും ഇന്ന് രാജമലയിലെത്തും

രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സന്ദർശിക്കും. രാവിലെ 10 മണിയോടെയാണ് സന്ദർശനം. അപകടത്തിൽ കാണാതായ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന സംഘം, മൂന്നാർ ആനച്ചാലിൽ നിന്ന് റോഡ് മാർഗമാണ് പെട്ടിമുടിയിലേക്ക് പോകുക. സന്ദർശനം കഴിഞ്ഞു മൂന്നാർ ടീ കൗണ്ടിയിൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദർശിക്കുന്നുണ്ട്.

Read More

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായി 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് മഞ്ചേശ്വരം സ്വദേശികളിൽ നിന്ന് 888 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജ ദുബായ് എന്നിവിടങ്ങളിലും എത്തിയവരായിരുന്നു ഇവർ

Read More