Headlines

എസ് പിക്ക് പിന്നാലെ മലപ്പുറം കലക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു; സബ് കലക്ടർക്കും അസി. കലക്ടർക്കും രോഗബാധ

മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക് കൊവിഡ് ബാധ. ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. കലക്ടർക്ക് പുറമെ അസി. കലക്ടർ, സബ് കലക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എസ് പി പരിശോധനക്ക് വിധേയമായത്. ഇദ്ദേഹത്തിന് രോഗബാധ കണ്ടെത്തിയതോടെയാണ് സമ്പർക്കത്തിൽ വന്ന കലക്ടർ ഉൾപ്പെടെയുള്ളവരെ പരിശോധന നടത്തിയത്. കഴിഞ്ഞ നാല് ദിവസമായി…

Read More

പെട്ടിമുടിയിൽ നിന്ന് രണ്ട് വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 56 ആയി

രാജമല പെട്ടിമുടി ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് വരെ 56 മരണമാണ് സ്ഥിരീകരിച്ചത്. ഇനിയും 14 പേരെ കൂടി കണ്ടെത്താനുണ്ട്. അപകടം നടന്ന് എട്ടാം ദിവസമാണ് ഇന്ന്. കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘം. പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച്‌ പരിശോധന നടക്കുന്നുണ്ട്. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധനയും തുടരുന്നു. ദുരന്തമുണ്ടായ പെട്ടിമുടി ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചിരുന്നു

Read More

കൊവിഡ് ബാധിതരുടെ വിവരശേഖരണം; ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ അവരുടെ അറിവില്ലാതെ പൊലീസ് ശേഖരിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പൂര്‍ണരൂപം കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍( സി ഡി ആര്‍) അവരുടെ അറിവില്ലാതെ പോലീസ് ശേഖരിച്ചു വരികയാണ് എന്നാണ് അറിയാന്‍ സാധിച്ചത്….

Read More

തടവുകാർക്ക് കൊവിഡ്; തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം അടച്ചു

തിരുവനന്തപുരം പൂജപ്പുരയിലെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ജയിൽ ആസ്ഥാനത്ത് ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ നടന്ന പരിശോധനയിൽ നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മുഴുവൻ തടവുകാർക്കും പരിശോധന നടത്താനാണ് തീരുമാനം

Read More

ബളാൽ ആൻമരിയ കൊലപാതകം; ആൽബിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസർകോട് ബളാൽ ആൻമരിയ കൊലക്കേസ് പ്രതി ആൽബിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഐസ്‌ക്രീമിൽ വിഷം ചേർത്ത് കുടുംബാംഗങ്ങളെ കൂട്ടക്കൊലപാതകത്തിന് ഇരയാക്കുകയായിരുന്നു ആൽബിന്റെ ലക്ഷ്യം. സഹോദരി ആൻമരിയ മാത്രമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് ബെന്നി അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആൽബിൻ കൊലപാതകത്തിനുള്ള ശ്രമം നടത്തിയത്. കുടുംബസ്വത്തായ നാലരയേക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാട് വിടുകയായിരുന്നു ലക്ഷ്യം. അതേസമയം മതിയായ ചികിത്സ ലഭിക്കാത്തതാണ് ആനി ബെന്നിയുടെ മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. മഞ്ഞപ്പിത്തമെന്ന് കരുതി…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് ചികിത്സയിലിരുന്ന യുവതി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് ഓർക്കാട് സ്വദേശി അസ്മയാണ് മരിച്ചത്. 38 വയസ്സായിരുന്നു. അർബുദ രോഗി കൂടിയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്മ ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവും രോഗബാധിതനാണ്

Read More

ബളാൽ ആൻമരിയ കൊലപാതകം: പ്രതി ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കും

കാസർകോട് ബളാലിൽ ഐസ്‌ക്രീമിൽ എലിവിഷം കലർത്തി 16കാരിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കും. തുടർന്ന് വൈദ്യപരിശോധനക്കും കൊവിഡ് പരിശോധനക്കുമായി ഹാജരാക്കും. കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകുന്നേരം ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വീട്ടിലെ എല്ലാവരെയും കൊലപ്പെടുത്താനാണ് ആൽബിൻ പദ്ധതിയിട്ടത്. ഐസ്‌ക്രീം കഴിച്ച് ഗുരുതരാവസ്ഥയിലായ പിതാവ് ബെന്നി ചികിത്സയിലാണ്. മാതാവ് ബെൻസി ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു. ഈ മാസം അഞ്ചാം തീയതിയാണ് ഛർദിയെയും വയറുവേദനയെയും തുടർന്ന് ആൻമരിയയെ ചെറുപുഴ…

Read More

എറണാകുളത്ത് പൂട്ടിക്കിടന്ന ഹോട്ടലില്‍ മോഷണം; അഞ്ചു സ്ത്രീകള്‍ അറസ്റ്റില്‍

എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ അതിക്രമിച്ചു കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും പാത്രങ്ങളും മറ്റു മോഷണം നടത്തിയ സംഭവത്തില്‍ അഞ്ച് സ്ത്രീകളെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശികളായ ജ്യോതി രാഘവന്‍ (25), മിത്ര ജസ്വിന്‍ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെല്‍വി സുരേഷ് (20)എന്നിവരാണ് അറസ്റ്റിലായത്.കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ഹോട്ടലില്‍ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്. മോഷണമുതലുകളുമായി പോകുന്ന പ്രതികളെ…

Read More

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടിവരും. മലപ്പുറം ജില്ലയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 184 പേര് രോഗബാധിതരായത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദഗ്ധ ചികിത്സയ്ക്ക് ശേഷം 61 പേരാണ്…

Read More

ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ കോ​വി​ഡ് വ്യാ​പ​നം; ഇതുവരെ സ്ഥിരീകരിച്ചത് 21 പേ​ര്‍​ക്ക്

തി​രു​വ​ന​ന്ത​പു​രം: ജില്ലയില്‍ കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാവുകയാണ്. ഇതുവരെ ജില്ലയില്‍ 7,632 പേര്‍ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 4,602 പേര്‍ രോഗമുക്തരായിട്ടുണ്ട്. കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാവുന്നതോടൊപ്പം ജില്ലയില്‍ മഴയും ശക്തമാണ്. ജില്ലയില്‍ വെ​ള്ള​പ്പൊ​ക്കക്കെ​ടു​തി​ക​ളെ തു​ട​ര്‍​ന്ന് നിരവധി ദു​രി​താ​ശ്വാ​സ ക്യാ​മ്പുകള്‍ തുറന്നിട്ടുണ്ട്.

Read More