Headlines

പെട്ടിമുടി ദുരന്തസ്ഥലത്തെത്തിയ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതി അറസ്റ്റിൽ

പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ച് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം മൂന്നാർ ടൗണിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗോമതി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

Read More

പെട്ടിമുടിയിലേത് വന്‍ദുരന്തമെന്ന് ഗവര്‍ണര്‍; ദുരന്ത ബാധിതര്‍ക്ക് എല്ലാവര്‍ക്കും വീട്; വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

മൂന്നാര്‍: പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. പെട്ടിമുടിയിലേത് വന്‍ദുരന്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പെട്ടിമുടിയിലെ ദുരന്ത ബാധിതര്‍ക്ക് എല്ലാവര്‍ക്കും വീടുവെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു . ഇവര്‍ക്ക് സ്ഥലം കണ്ടെത്തി വീടു വെച്ചു നല്‍കും. രക്ഷപ്പെട്ടവരെ പുതിയ സ്ഥലത്ത് പുതിയ വീട് നല്‍കി പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തില്‍പെട്ടവര്‍ക്കുള്ള ചികില്‍സാ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. ഇവര്‍ക്ക് വിദഗ്ധ…

Read More

അച്ഛന് കൂലിപ്പണിയാണ്, മിക്കപ്പോഴും പട്ടിണിയാ, ക്യാമ്പിൽ വരുന്നത് എന്തേലും കഴിക്കാൻ വേണ്ടിയാണ്, വീട്ടിൽ കറണ്ടുമില്ല സാറേ, എനിക്ക് പഠിക്കണം

തന്റെ വീട്ടിലെ ദയനീയാവസ്ഥ കലക്ടർക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു കൊണ്ട് വിശദീകരിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി. പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹിന് മുന്നിലാണ് കുട്ടി കരഞ്ഞുപോയത്. കണമല സെന്റ് തോമസ് യുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജ്യോതി ആദിത്യയുടെ തുറന്നു പറച്ചിൽ കലക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും ഈറനണിയിക്കുകയും ചെയ്തു. അട്ടത്തോട് ട്രൈബർ സ്‌കൂളിലെ ക്യാമ്പിൽ സന്ദർശനത്തിനെത്തിയതായിരുന്നു കലക്ടർ. എനിക്ക് പഠിക്കണം സാറേ എന്നായിരുന്നു ജ്യോതിയുടെ ആദ്യ വാക്കുകൾ. വീട്ടിൽ കറണ്ടില്ല. ഞങ്ങൾക്ക് കറണ്ട് ഒന്ന്…

Read More

മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടി സന്ദർശിച്ചു; മൂന്നാറിൽ തൊഴിലാളികളുമായി കൂടിക്കാഴ്ച

ഇടുക്കിയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സന്ദർശിച്ചു. ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം ഇരുവരും മൂന്നാറിലേക്ക് മടങ്ങി. ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുമായി മുഖ്യമന്ത്രി സംസാരിച്ചു രാജമലയിൽ മുഖ്യമന്ത്രിയെ കാത്തുനിന്ന തൊഴിലാളികളെ മൂന്നാർ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാൻ നിർദേശം നൽകി. ഇവിടെ വെച്ച് തൊഴിലാളികളുമായി മുഖ്യമന്ത്രി സംസാരിക്കും. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എം എം മണി, ടി പി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രൻ എംഎൽഎ, ബിജിമോൾ…

Read More

കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം ആശ്രമം ഹോക്കി സ്‌റ്റേഡിയത്തിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ചാത്തന്നൂർ സ്വദേശി രതീഷ് ആണ് പിടിയിലായത്. ഡ്യൂട്ടിക്ക് ശേഷം മുറിയിൽ വിശ്രമിക്കുകയായിരുന്ന നഴ്‌സിനെ രതീഷ് കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു

Read More

ചിറ്റാറിലെ മത്തായിയുടെ മരണം: മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാമെന്ന് നിയമോപദേശം

ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന വകുപ്പും നിലനിൽക്കും. വനംവകുപ്പ് ജീവനക്കാരെ കേസിൽ പ്രതി ചേർക്കും. ഇന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ഷീബ ഹർജിയിൽ ആരോപിക്കുന്നു. മരണം നടന്ന് പതിനാറ്…

Read More

മുഖ്യമന്ത്രി പെട്ടിമുടിയിലേക്ക്; മൂന്നാറിൽ നിന്ന് റോഡ് മാർഗം യാത്ര തിരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിലേക്ക് തിരിച്ചു. മൂന്നാർ ആനച്ചാലിലെ ഹെലിപാഡിൽ ഇറങ്ങിയ ഇരുവരും റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോകുകയാണ്. വൈദ്യുതി മന്ത്രി എംഎം മണിയും കെ കെ ജയചന്ദ്രൻ എംഎൽഎയും ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ സ്വീകരിച്ചു. റോഡ് മാർഗം ഒന്നര മണിക്കൂർ യാത്രയാണ് പെട്ടിമുടിയിലേക്കുള്ളത്. സന്ദർശനം പൂർത്തിയാക്കി മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ഇതിന് ശേഷം മാധ്യമങ്ങളെ കാണും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Read More

വീട്ടിലിരിക്കുന്നവർക്ക് പുസ്തകം വിതരണം നടത്തി മാതൃകയായി

കാസർകോട്: കൊറോണാ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് പുസ്തകം എത്തിച്ചു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളപൗരാവകാശ സംരക്ഷണ സമിതിയുടെ പുസ്തക കിറ്റ് പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനം സംസ്ഥാന പ്രസിഡൻറ് ഷാഫി മാപ്പിളക്കുണ്ട് റഷീദ് ചേരങ്കൈയ്ക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. പ്രമുഖ എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ “പ്രവാസികളുടെ കാണാ കഥ കൾ ,ജുനൈദ് കൈപ്പാണിയുടെ “രാപ്പാർത്ത നഗരങ്ങൾ” എന്നീ പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ കൈമാറിയത് ഉബൈദുല്ല കടവത്ത്, നാരായണൻ അശോക് നഗർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Read More

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും; കിറ്റിൽ 11 ഇനം പലവ്യഞ്ജനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാകും നൽകുക. അന്ത്യോദയ വിഭാഗത്തിൽപ്പട്ട 5.95 ലക്ഷം കാർഡ് ഉടമകൾക്കാണ് ആദ്യ ഘട്ടത്തിൽ കിറ്റ് ലഭിക്കുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തലസ്ഥാനത്ത് നിർവഹിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമനും പങ്കെടുക്കും. സപ്ലൈകോ കേന്ദ്രത്തിൽ നിന്ന് പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷൻ കട വഴി വിതരണം ചെയ്യും. 31 ലക്ഷം മുൻഗണന കാർഡുകൾക്ക്…

Read More

സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക്, സ്വമേധയാ വരുന്ന ആര്‍ക്കും ‘വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക്, സ്വമേധയാ വരുന്ന ആര്‍ക്കും ‘വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ‘വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ് ‘ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ…

Read More