Headlines

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തീയതി നീട്ടി; 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തീയതി നീട്ടി. 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സീറ്റ് സംവരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചത്. ഈവര്‍ഷം സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധികമായി അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ആകെ സീറ്റിന്റെ 10 ശതമാനമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മാറ്റി വെയ്ക്കുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസുകളില്‍…

Read More

കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

കവിയും ഗാന രചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേവതാരു പൂത്തു, ശ്യാമ മേഘമേ നീ, സിന്ദൂര തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമാ ഗാനങ്ങളുടെ രചയിതാവാണ്. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര ഗാനരചന രംഗത്തേക്ക് എത്തുന്നത്. വിവിധ നാടക സമിതിക്കായി നിരവധി നാടക ഗാനങ്ങള്‍. സിനിമയ്ക്ക് വേണ്ടിയുള്ള ആദ്യ ഗാനരചന 1978 ല്‍ ആശ്രമം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. 2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ…

Read More

മുഖ്യമന്ത്രിയും ഗവർണറും ഇന്ന് രാജമലയിലെത്തും

രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സന്ദർശിക്കും. രാവിലെ 10 മണിയോടെയാണ് സന്ദർശനം. അപകടത്തിൽ കാണാതായ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന സംഘം, മൂന്നാർ ആനച്ചാലിൽ നിന്ന് റോഡ് മാർഗമാണ് പെട്ടിമുടിയിലേക്ക് പോകുക. സന്ദർശനം കഴിഞ്ഞു മൂന്നാർ ടീ കൗണ്ടിയിൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദർശിക്കുന്നുണ്ട്.

Read More

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായി 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് മഞ്ചേശ്വരം സ്വദേശികളിൽ നിന്ന് 888 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജ ദുബായ് എന്നിവിടങ്ങളിലും എത്തിയവരായിരുന്നു ഇവർ

Read More

സംസ്ഥാനത്ത് പുതിയ 30 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 30 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്), തിരുനെല്ലി (സബ് വാര്‍ഡ് 10), വെങ്ങപ്പള്ളി (സബ് വാര്‍ഡ് 1), തിരുവനന്തപുരം ജില്ലയിലെ എളകമന്‍ (6), മണമ്പൂര്‍ (9, 12), ചെമ്മരുതി…

Read More

കേരളത്തിലെ ഏഴ് പോലീസുകാർക്ക് കുറ്റാന്വേഷണ മികവിനുള്ള അവാർഡ്

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പോലിസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈ എസ് പിമാരായ സി ഡി ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍ , പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ എം ദേവസ്യ (ഡിവൈ എസ് പി, ആലത്തൂര്‍), കെ ഇ പ്രേമചന്ദ്രന്‍ (സ്റ്റേറ്റ് സ്പെഷ്യല്‍…

Read More

ഒരേ ഒരു ചോദ്യം; പ്രതിപക്ഷത്തിന്റെ സൈബർ ആക്രമണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി

സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ചിലർക്ക് ചില വിവാദങ്ങൾ വേണം എന്നാണ് ആഗ്രഹം. ഇതുവരെയുള്ള വിവാദത്തിൽ ഇതിനോടകം ഞാൻ എൻറെ നിലപാട് കഴിഞ്ഞ ദിവസങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. മൊയരാത്ത് ശങ്കരൻ മുതലുള്ള സംഭവങ്ങൾ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീർഘമാണ് എന്നതിനാൽ അതിലേക്ക് ഞാൻ കടക്കുന്നില്ല. തൃശ്ശൂരിൽ മധു,ലാൽജി, ഹനീഫ എന്ന കോൺഗ്രസുകാർ കൊല്ലപ്പെട്ട സംഭവമുണ്ടായി. പ്രതിപക്ഷ നേതാവ് ആ പേരുകൾ എപ്പോൾ എങ്കിലും പറഞ്ഞിട്ടുണ്ടോ. അതിന്റെ ചരിത്രത്തിലേക്ക് ഞാനിപ്പോൾ പോകുന്നില്ല. സൈബർ…

Read More

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 85 പേർ ഇതുവരെ ആശുപത്രി വിട്ടു

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 85 യാത്രക്കാരെ വിവിധ ആശുപത്രികളിൽ നിന്നായി ഇതുവരെ ഡിസ്ചാർജ് ചെയ്തു എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. പരിക്കേറ്റവർ പൂർണ്ണമായും സുഖം പ്രാപിച്ച ശേഷമാണ് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ആയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴാം തീയതി എയർ ഇന്ത്യ എക്സ്പ്രസ് (IX 1344) വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി അപകടമുണ്ടാകുകയായിരുന്നു. രണ്ട് പൈലറ്റ്മാർ ഉൾപ്പെടെ 19 പേരാണ് അപകടത്തിൽ മരിച്ചത്.

Read More

തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ

രോഗം കുറയുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കടകൾക്കും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ പ്രവർത്തിക്കാം. ആലുവയിൽ രോഗവ്യാപനം കുറഞ്ഞുവരികയാണ്. എന്നാൽ പശ്ചിമ കൊച്ചിയിലും ചെല്ലാനത്തും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് വയനാട് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം നടത്തിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. കൊവിഡ് പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പോലീസ് മേധാവിമാരുടെ…

Read More

പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല

ഇടുക്കിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ എത്തിയ മാധ്യമ സംഘത്തിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇയാളുമായി ഹൈ റിസ്‌ക് കോണ്ടാക്ടിൽ വന്ന 26 പേരിൽ 12 പേരുടെ ഫലം നെഗറ്റീവാണ്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ് വന്നത്. നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയതാണ്. അതിനാൽ തന്നെ വിവിധ പ്രദേശങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം. പെട്ടിമുടിയിലെ ദുരന്തസ്ഥലത്തേക്ക് നിരവധി പേർ സംസ്ഥാനം കടന്നുവരുന്നുണ്ട്. അതിനാൽ…

Read More